head 3
head2
head1

ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകള്‍ നീക്കം ചെയ്യാന്‍ യൂട്യൂബ്

ഗര്‍ഭച്ഛിദ്രത്തെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ പങ്കുവെയ്ക്കുന്ന വീഡിയോകള്‍ പ്ലാറ്റ് ഫോമില്‍ നിന്നും നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ച് YouTube, ഇത്തരത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് യൂട്യൂബ് പോളിസികള്‍ക്ക് എതിരാണെന്നും ഇത്തരം തെറ്റായ വിവരങ്ങള്‍ നിരവധി സ്ത്രീകളുടെ ആരോഗ്യത്തെ അപകടത്തിലാക്കുമെന്നും YouTube മുന്നറിയിപ്പ് നല്‍കി.

യുഎസില്‍ അഞ്ച് പതിറ്റാണ്ടോളം പഴക്കമുള്ള ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട വിധി കോടതി അസാധുവാക്കി ഏകദേശം ഒരു മാസത്തിന് ശേഷമാണ് യൂട്യൂബിന്റെ ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. കോവിഡ്-19 , കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിളും YouTube സമാനമായ സമീപനം മുന്‍പും സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ തെറ്റായ വിവരങ്ങളടങ്ങിയ വീഡിയോകള്‍ നീക്കം ചെയ്യുന്ന ഈ പുതിയ നയം ശരിക്കും നടപ്പിലാക്കുമോ എന്നതാണ് പ്രധാന ചോദ്യം.അമേരിക്കയിലെ കോടതി വിധിക്ക് പിന്നാലെ ഗര്‍ഭച്ഛിദ്രത്തെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളടങ്ങിയ ഉറവിടങ്ങള്‍ വര്‍ദ്ധിച്ചുവെന്നും കണക്കുകളുണ്ട്.

Comments are closed.