head2
head 3
head1

കാലാവസ്ഥാ പ്രതിസന്ധി : മുന്നറിയിപ്പും ഓര്‍മപ്പെടുത്തലുമായി WMO റിപ്പോര്‍ട്ട്

മനുഷ്യ രാശിക്ക് വലിയ മുന്നറിയിപ്പുമായി ലോക കാലാവസ്ഥാ സംഘടനയുടെ (WMO) റിപ്പോര്‍ട്ട് പുറത്ത്. കാലാവസ്ഥാ പ്രതിസന്ധിയെ നേരിടാന്‍ ലോകമെങ്ങും അടിയന്തര നടപടികള്‍ സ്വീകരിക്കാനുള്ള സമയം എത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് WMO ഇറ്റാലിയന്‍ ഘടകം ചൊവ്വാഴ്ച വ്യക്തമാക്കി.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ആഗോള താപനിലയുടെ വാര്‍ഷിക ശരാശരി താത്കാലികമായെങ്കിലും 1.5 ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധിക്കാന്‍ 50:50 സാധ്യതയുണ്ടെന്ന് WMO റിപ്പോര്‍ട്ട് പറയുന്നു. 2022 നും 2026 ന് ഇടയില്‍ ഏതെങ്കിലും ഒരു വര്‍ഷം ഏറ്റവും ചൂടേറിയതായി മാറാനും ടോപ്പ് റാങ്കിംഗില്‍ നിന്ന് 2016 നെ മറികടക്കാനും സാധ്യതയുള്ളതായി Global Annual to Decadal Climate അപ്ഡേറ്റ് വ്യക്തമാക്കിയിട്ടുണ്ട്.

വിനാശകരവുമായ കാലാവസ്ഥ സൃഷ്ടിക്കുന്ന , പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ ധീരമായ നടപടി സ്വീകരിക്കുന്നതില്‍ ലോകനേതാക്കള്‍ പരാജയപ്പെടുന്നതായി കാലാവസ്ഥാ റിയാലിറ്റി പ്രോജക്റ്റിന്റെ ഇറ്റാലിയന്‍ ദേശീയ കോര്‍ഡിനേറ്റര്‍ ഡോ.പോള ഫിയോര്‍ പറഞ്ഞു.

നെറ്റ് സീറോ കാര്‍ബണ്‍, പുനരുല്‍പ്പാദന സമ്പദ്വ്യവസ്ഥ എന്നിവയാണ് കാലാവസ്ഥ പ്രതിസന്ധിക്ക് പരിഹാരമെന്നും . മനുഷ്യരാശിക്കും നമ്മുടെ ഭൂമിക്കും വേണ്ടി ഉടന്‍ നടപടി കൈക്കൊള്ളണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കാലാവസ്ഥാ പ്രതിസന്ധിയും ഇറ്റലിയും

ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേതുപോലെ തന്നെ , കാലാവസ്ഥാ പ്രതിസന്ധി ഇറ്റലിയിലും ഇതിനകം തന്നെ വന്‍ ആഘാതം സൃഷ്ടിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, വടക്കന്‍ ഇറ്റലിയിലെ വലിയ വരള്‍ച്ച കര്‍ഷകര്‍ക്ക് നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ജലവൈദ്യുത ഉല്‍പാദനത്തെ ബാധിക്കുകയും ചെയ്തിരുന്നു.

ഇറ്റലിയില്‍ വര്‍ദ്ധിച്ചുവരുന്ന തീവ്രമായ ഉഷ്ണ തരംഗങ്ങളും , വേനല്‍ കാലത്തെ കാട്ടുതീയുടെ എണ്ണവും ആശങ്കപ്പെടുത്തുന്ന കാലാവസ്ഥാ മാറ്റമാണ്. കഴിഞ്ഞ ഓഗസ്റ്റില്‍ സിസിലിയായില്‍ 48.8 ഡിഗ്രി സെല്‍ഷ്യസ് എന്ന റെക്കോര്‍ഡ് താപനില രേഖപ്പെടുത്തിയിരുന്നു.

”2030-ഓടെ വലിയ തോതിലുള്ള കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കണം – ഇതിനായി ഇറ്റലിയും യുകെയും പോലുള്ള സമ്പന്ന രാജ്യങ്ങള്‍ ‘2030-ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ പൂജ്യത്തിനടുത്തെത്തിക്കണം – അല്ലാത്തപക്ഷം, പ്രതീക്ഷിച്ചതിലും നേരത്തെ, അപകടകരമായ താപനില വര്‍ദ്ധനവ് ഉണ്ടാകുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

2017 നും 2021 നും ഇടയിലുള്ള വര്‍ഷങ്ങളില്‍, ആഗോള താപനില 1.5 ഡിഗ്രി സെല്‍ഷ്യസ് കവിയാനുള്ള സാധ്യത 10% ആയിരുന്നു. 2022-2026 കാലയളവില്‍ ആ സാധ്യത ഏകദേശം 50% ആയി വര്‍ദ്ധിച്ചു.

നിലവിലെ അവസ്ഥ തുടരുകയാണെങ്കില്‍ സമുദ്രങ്ങള്‍ ചൂട് കൂടുന്നതിനൊപ്പം അമ്ല സ്വഭാവം കൈവരിക്കുന്നത് വര്‍ധിക്കുകയും ചെയ്യും ഇത് നിരവധി ജീവജാലങ്ങള്‍ നശിക്കാന്‍ കാരണമാകുന്നതിനൊപ്പം ആര്‍ട്ടിക് മേഖലകളില്‍ മഞ്ഞ് ഉരുകുന്നത് വര്‍ധിപ്പിക്കുകയും ചെയ്യും , ഇത് സമുദ്രനിരപ്പ് വലിയ രീതിയില്‍ ഉയരുന്ന പ്രതിഭാസത്തിലേക്ക് നയിക്കുന്നതോടെ മിക്കയിടങ്ങളിലും കാലാവസ്ഥ കൂടുതല്‍ തീവ്രമായേക്കും. കൂടാതെ ആര്‍ട്ടിക്കില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ മനുഷ്യരെ ബാധിക്കുന്നതുപോലെ ലക്ഷകണക്കിന് ജീവജാലങ്ങളെയും ബാധിക്കുമെന്ന വലിയ മുന്നറിയിപ്പാണ് WMO റിപ്പോര്‍ട്ട് നല്‍കുന്നത്.

Comments are closed.