head1
head2
head 3

യൂറോപ്പിലെ ജനസംഖ്യയുടെ പകുതിയിലധികം പേര്‍ക്കും 6-8 ആഴ്ചകള്‍ക്കുള്ളില്‍ ഒമിക്രോണ്‍ ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടന

യൂറോപ്യന്‍ രാജ്യങ്ങളിലെമ്പാടും ഒമിക്രോണ്‍ കോവിഡ്-19 വേരിയന്റ് കാട്ടുതീ പോലെ പടരുന്ന സാഹചര്യത്തില്‍ ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. നിലവിലെ നിരക്കില്‍ അണുബാധ തുടരുകയാണെങ്കില്‍ അടുത്ത രണ്ട് മാസത്തിനുള്ളില്‍ യൂറോപ്പിലെ പകുതിയിലധികം ആളുകളെയും ഒമിക്രോണ്‍ ബാധിക്കുമെന്നാണ് ഡബ്ല്യു എച്ച് ഒ നല്‍കുന്ന മുന്നറിയിപ്പ്.

ഇപ്പഴത്തെ നിരക്കിലാണ് രോഗ വ്യാപനമെങ്കില്‍ അടുത്ത ആറ് മുതല്‍ എട്ട് ആഴ്ചകള്‍ക്കുള്ളില്‍ യൂറോപ്പിലെ ജനസംഖ്യയുടെ 50% -ത്തിലധികം പേര്‍ക്കും ഒമിക്രോണ്‍ ബാധിക്കുമെന്ന് ഒരു വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ച ലോകാരോഗ്യ സംഘടനയുടെ യൂറോപ്പിന്റെ റീജിയണല്‍ ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗെ പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ യൂറോപ്യന്‍ മേഖലയില്‍ 53 രാജ്യങ്ങളും പ്രദേശങ്ങളും ഉള്‍പ്പെടുന്നു, അവയില്‍ 50 എണ്ണത്തിലും ഒമിക്റോണ്‍ വേരിയന്റിന്റെ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ക്ലൂഗെ പറഞ്ഞു. ജനുവരി 10 വരെയുള്ള കണക്കനുസരിച്ച്, ഇവിടങ്ങളില്‍ 26 എണ്ണം ഓരോ ആഴ്ചയും തങ്ങളുടെ ജനസംഖ്യയുടെ 1% കൊവിഡ് ബാധിതരാണെന്ന് റിപ്പോര്‍ട്ട് ചെയ്തു. 2022 ന്റെ ആദ്യ ആഴ്ചയില്‍ മാത്രം ഏഴ് ദശലക്ഷത്തിലധികം പുതിയ വൈറസ് കേസുകള്‍ ഈ പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, 2022ന്റെ ആദ്യ ആഴ്ചയില്‍ മാത്രം ഏഴ് ദശലക്ഷത്തിലധികം പുതിയ വൈറസ് കേസുകള്‍ ഇവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഡബ്ല്യു എച്ച് ഒ പറഞ്ഞു.

ഈ വകഭേദം പെട്ടന്ന് പടരുമെന്നും മുമ്പ് രോഗബാധിതരായവരെയും വാക്‌സിനേന്‍ എടുത്തവരെയും ബാധിക്കുമെന്നും ക്ലൂഗെ പറഞ്ഞു. എന്നിരുന്നാലും, വാക്‌സിനുകള്‍ ഗുരുതരമായ രോഗങ്ങള്‍ക്കും മരണത്തിനും എതിരെ നല്ല സംരക്ഷണം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വളരെ വേഗത്തില്‍ വ്യാപിക്കുകയും പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുകയും ചെയ്യുന്ന കോവിഡ് വൈറസ് ഇപ്പോഴും നമുക്കിടയിലുണ്ടെന്നും ആളുകള്‍ ജാഗ്രത പാലിക്കുന്നത് തുടരണമെന്നും ലോകാരോഗ്യ സംഘടന ഓര്‍മിപ്പിച്ചു. ഈ വൈറസ്, നമുക്കറിയാവുന്നതുപോലെ, ഒന്നിലധികം തവണ നമ്മെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. 2022-ലെ പ്രധാന ലക്ഷ്യം പകര്‍ച്ചവ്യാധിയെ സ്ഥിരപ്പെടുത്തുക എന്നതാണെന്നും ക്ലൂഗെ പറഞ്ഞു.

Comments are closed.