head1
head2
head 3

യൂറോപ്പില്‍ കൂടുതല്‍ മങ്കിപോക്‌സ് മരണങ്ങള്‍ ഉണ്ടായേക്കാമെന്ന് ലോകാരോഗ്യ സംഘടന

ബ്രസല്‍സ് : യൂറോപ്പില്‍ മങ്കിപോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുന്നതിനാല്‍ വരും ആഴ്ചകളില്‍ കൂടുതല്‍ മരണങ്ങള്‍ ഉണ്ടായേക്കാമെന്ന് പ്രതീക്ഷിക്കുന്നതായി യൂറോപ്പിലെ WHO സീനിയര്‍ എമര്‍ജന്‍സി ഓഫീസര്‍.

”യൂറോപ്പില്‍ മങ്കിപോക്‌സ് പടരുന്നതിന്റെ വേഗത കുറച്ച് കൂടുതല്‍ മരണങ്ങള്‍ ഉണ്ടാവാതെ നോക്കലാണ് WHO ലക്ഷ്യമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

മിക്ക കേസുകളിലും ചികിത്സയുടെ ആവശ്യമില്ലാതെ തന്നെ രോഗം സുഖപ്പെടുബോഴും ചില കേസുകളില്‍ രോഗം സങ്കീര്‍ണമായി മരണം സംഭവിക്കുന്നുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

സ്‌പെയിനില്‍ മങ്കി പോക്‌സുമായി ബന്ധപ്പെട്ട് രണ്ടാമത്തെ മരണവും റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് WHO മുന്നറിയിപ്പ്.ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, മെയ് ആദ്യം മുതല്‍ ആഫ്രിക്കയ്ക്ക് പുറത്ത് ലോകമെമ്പാടും 18,000-ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, അതില്‍ ഭൂരിഭാഗവും യൂറോപ്പിലുമാണ്.

Comments are closed.