head 3
head2
head1

എയര്‍പോര്‍ട്ടില്‍ ലഗേജുകള്‍ നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യും…?

നൂറുകണക്കിന് വിമാന യാത്രികര്‍ക്കാണ് ലോകമെമ്പാടുമുള്ള എയര്‍ലൈനുകളിലായി കഴിഞ്ഞ മാസങ്ങളില്‍ ലഗേജുകള്‍ വൈകിയെത്തുകയോ ഒന്നായി നഷ്ടപ്പെടുകയോ ചെയ്യുന്നത്. ഈ വേളയില്‍ എന്താണ് തുടര്‍ന്ന് ചെയ്യേണ്ടത് എന്നതു സംബന്ധിച്ച് വ്യക്തതയുണ്ടാകേണ്ടത് അത്യാവശ്യമാണ്.

മോഷ്ടിക്കപ്പെടുന്നതും വൈകുന്നതും നഷ്ടപ്പെടുന്നതും നശിപ്പിക്കപ്പെടുന്നതുമടക്കമുള്ള ലഗേജുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുള്ള യാത്രക്കാര്‍ക്ക്, മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്‍ വിവിധ അവകാശങ്ങള്‍ നല്‍കുന്നുണ്ട്. കോംപറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ (സി സി പി സി) നിയമവും, ഇയുവിനുള്ളില്‍ വിമാനയാത്ര ചെയ്യുന്നവര്‍ക്ക് ഒട്ടേറെ അവകാശങ്ങളുറപ്പാക്കിയിട്ടുണ്ട്. ഇത് കൂടാതെ ഓരോ രാജ്യങ്ങള്‍ക്കും പ്രത്യേകം വ്യവസ്ഥകളും, കോടതി വിധികളും അനുസരിച്ച് ഉപഭോക്താവിന് നഷ്ടപരിഹാരം തേടാം.

യാത്രികരുടെ ചെക്ക്-ഇന്‍ ലഗേജുകള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എയര്‍ലൈന്‍ ബാധ്യസ്ഥനാണെന്ന് മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്‍ വ്യക്തമാക്കുന്നു. ലഗേജ് വൈകുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ 21 ദിവസത്തിനുള്ളില്‍ കണ്ടെത്താനായില്ലെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ബന്ധപ്പെട്ട എയര്‍ലൈനില്‍ നിന്ന് നഷ്ടപരിഹാരം ക്ലെയിം ചെയ്യാനാകും. ഇതിന് കണ്‍വെന്‍ഷന്‍ പരിധിയും നിശ്ചയിച്ചിട്ടുണ്ട്. നഷ്ടപരിഹാരം ലഭിക്കുന്നതിന് പ്രോപ്പര്‍ട്ടി റെഗുലാരിറ്റി റിപ്പോര്‍ട്ട് (പി ഐ ആര്‍) പൂരിപ്പിച്ചു നല്‍കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകളും നല്‍കേണ്ടതുണ്ട്.

എന്നാല്‍, മിക്ക രാജ്യങ്ങളിലും മോണ്‍ട്രിയല്‍ കണ്‍വെന്‍ഷനുമായി ബന്ധപ്പെട്ട് പ്രത്യേക റെഗുലേറ്ററെയൊന്നും നിയമിച്ചിട്ടില്ല. അതിനാല്‍ ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്ന യാത്രക്കാര്‍ സാധാരണയായി കോടതികളെയാണ് സമീപിക്കാറുള്ളത്. എയര്‍ലൈനുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കപ്പെടാതെ തുടര്‍ന്നാല്‍ യാത്രക്കാരന് സ്മോള്‍ ക്ലയിംസ് കോടതിയെ സമീപിക്കാം.

എന്നിരുന്നാലും, ഇയുവിന് പുറത്ത് യാത്ര ചെയ്യുന്നവര്‍ ഫ്ളൈറ്റ് ബുക്കിംഗിന്റെ നിബന്ധനകളും വ്യവസ്ഥകളും യാത്രക്കാരന്റെ അവകാശങ്ങളുമെല്ലാം പരിശോധിച്ച് ബോധ്യപ്പെടണമെന്ന് കമ്മീഷന്‍ ഉപദേശിക്കുന്നു.

Comments are closed.