head2
head 3
head1

ജനപ്രീതിയില്‍ എന്നും മുന്നില്‍ ഫോക്‌സ്വാഗണ്‍ ഗോള്‍ഫ്

ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളോടുള്ള താല്‍പര്യം വര്‍ധിക്കുമ്പോഴും ഇന്ധന വാഹനങ്ങളുടെ ജനപ്രീതി ഇടിയുന്നില്ലെന്ന് കാര്‍ സോണ്‍ പറയുന്നു. മുന്‍കാലത്തിലെന്ന പോലെ തുടര്‍ച്ചയായി ജനപ്രീതി നിലനിര്‍ത്തി ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തിലും ഫോക്‌സ്വാഗണ്‍ ഗോള്‍ഫ് ആളുകളുടെ ഇഷ്ട താരമായി.

2016 മുതല്‍ കാര്‍സോണില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുന്ന കാറാണ് ഫോക്‌സ്വാഗണ്‍ ഗോള്‍ഫ്. ബിഎംഡബ്ല്യു 5 സീരീസ്, മെഴ്‌സിഡസ് ബെന്‍സ് ഇ-ക്ലാസ് എന്നിവയാണ് യഥാക്രമം തൊട്ടുപിന്നില്‍ വരുന്നത്. ഓഡി എ6 അഞ്ചാം സ്ഥാനത്തും ഫോര്‍ഡ് ഫോക്കസ് ഏഴാം സ്ഥാനത്തും വരുന്നു.

അയര്‍ലണ്ടില്‍ ഏറ്റവുമധികം ആളുകള്‍ തേടിയ പുതിയ കാര്‍ ഇലക്ട്രിക് ഹ്യൂണ്ടായ് അയോണിക് (221) ആയിരുന്നുവെന്ന് കാര്‍സോണ്‍ ഡാറ്റ പറയുന്നു. 2021ല്‍ സൈറ്റിലെ ഏഴാമത്തെ ഇലക്ട്രിക് കാറില്‍ നിന്ന് ഏറ്റവും മുന്‍നിരയിലേയ്ക്കാണ് ഈ വാഹനമെത്തിയത്. കിയ സ്‌പോര്‍ട്ടേജ് രണ്ടാം സ്ഥാനത്തും ഫോക്‌സ്വാഗണ്‍ ഐഡി4 മൂന്നാം സ്ഥാനത്തുമാണ്. ഇ വി വിഷ് ലിസ്റ്റില്‍ പ്രീമിയം ഓഡി ഇ-ട്രോണ്‍ രണ്ടാം സ്ഥാനത്തും നിസാന്‍ ലീഫ് മൂന്നാം സ്ഥാനത്തുമെത്തി.

ബിഎംഡബ്ല്യു 5 സീരീസ്, ബിഎംഡബ്ല്യു 3 സീരീസ്, ടൊയോട്ട കൊറോള എന്നിവയാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ ഹൈബ്രിഡ് മോഡലുകള്‍.

ഡീസല്‍ കാറുകളില്‍ ബിഎംഡബ്ല്യു 5 സീരീസ് ഒന്നാം സ്ഥാനത്തും മെഴ്‌സിഡസ്-ബെന്‍സ് ഇ-ക്ലാസ്, ഔഡി എ6 എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിലുമെത്തി.

ഫോക്‌സ്വാഗണ്‍ ഗോള്‍ഫ്, ഫോക്‌സ്വാഗണ്‍ പോളോ, ഫോര്‍ഡ് ഫിയസ്റ്റ എന്നിവയുള്‍പ്പെടെയുള്ള ഹാച്ച്ബാക്ക് മോഡലുകളാണ് ഏറ്റവും പ്രിയപ്പെട്ട പെട്രോള്‍ മോഡലുകള്‍.

ഒരു പുതിയ കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളാണ് തിരഞ്ഞെടുക്കുന്നതെന്ന് കാര്‍ സോണ്‍ ഡാറ്റ പറയുന്നു.

ഈ വര്‍ഷം കാര്‍സോണില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ ആദ്യ പത്ത് പുതിയ കാറുകളില്‍ ആറെണ്ണവും ഇലക്ട്രിക് ആയിരുന്നു. ഒന്ന് ഹൈബ്രിഡായിരുന്നു. പുതിയ പവര്‍ട്രെയിന്‍ വാഹനങ്ങളോടും ആളുകളുടെ താല്‍പര്യം കൂടി വരികയാണ്.

കാര്‍ മാറ്റി വാങ്ങുന്നവരില്‍ രണ്ടിലൊരാള്‍ (49 %) ഇലക്ട്രിക്, ഹൈബ്രിഡ് വാഹനം വാങ്ങാനാണ് പദ്ധതിയിടുന്നതെന്നും കാര്‍ സോണ്‍ പറയുന്നു.

Comments are closed.