head2
head 3
head1

വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ നായകനാകുന്ന ‘കുറി’ റിലീസിന് ഒരുങ്ങുന്നു

കൊച്ചി : കോക്കേഴ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കോക്കേഴ്‌സ് മീഡിയ എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിച്ച് വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘കുറി’ റിലീസിന് ഒരുങ്ങുന്നു. ഷൈന്‍ ടോം ചാക്കോ നായകനായ തമിക്കു ശേഷം കെ ആര്‍ പ്രവീണ്‍ കഥയും, തിരക്കഥയും, സംവിധാനവും നിര്‍വ്വഹിക്കുന്ന കുറി ഷൂട്ടിങ് പൂര്‍ത്തിയാക്കി. പുതുവത്സര ആശംസയായി പുറത്തിറങ്ങിയ ‘കുറി’യുടെ ഏറ്റവും പുതിയ മോഷന്‍ വീഡിയോ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, ട്രൈയ്ലര്‍ റിലീസുകള്‍ എന്നിവ ഉടനെ ഉണ്ടാകുമെന്ന സൂചന നല്‍കുന്ന കുറി 2022 സമ്മര്‍ റിലീസിനായി തയ്യാറെടുക്കുന്ന ചിത്രമാണ്. വണ്ടിപ്പെരിയാര്‍ പരിസരങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ കുറിയില്‍ വിഷ്ണു ഉണ്ണിക്കൃഷ്ണനൊപ്പം സുരഭി ലക്ഷ്മി, അഥിതി രവി, വിഷ്ണു ഗോവിന്ദന്‍, വിനോദ് തോമസ്, സാഗര്‍ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. സന്തോഷ് സി പിള്ള ഛായഗ്രഹണം നിര്‍വ്വഹിക്കുന്ന കുറിയുടെ എഡിറ്റിങ് റഷിന്‍ അഹമ്മദാണ്.

ബി കെ ഹരിനാരായണന്‍ ഗാനങ്ങളെഴുതുന്ന ചിത്രത്തിന്റെ സംഗീതം വിനു തോമസിന്റേതാണ്. പ്രോജക്റ്റ് ഡിസൈനര്‍-നോബിള്‍ ജേക്കബ്, ആര്‍ട്ട് ഡയറക്ടര്‍-രാജീവ് കോവിലകം. സംഭാഷണം- ഹരിമോഹന്‍ ജി.കോസ്റ്റ്ട്യൂം ഡിസൈനര്‍ – സുജിത് മട്ടന്നൂര്‍. മേക്കപ്പ് – ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈന്‍ – വൈശാഖ് ശോഭന്‍ & അരുണ്‍ പ്രസാദ്, കാസ്റ്റിംഗ് ഡയറക്ടര്‍- ശരണ്‍ എസ് എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രകാശ് കെ മധു.

Comments are closed.