head 3
head2
head1

കമല്‍ഹാസന്‍ – വിജയ് സേതുപതി – ഫഹദ് ഫാസില്‍ ഒന്നിക്കുന്ന വിക്രത്തിലെ ആദ്യ ഗാനം റിലീസായി

ഉലകനായകന്‍ കമല്‍ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം തുടങ്ങിയവര്‍ ഒന്നിക്കുന്ന ‘വിക്രം’ സിനിമയിലെ ആദ്യ ഗാനം റിലീസായി. കൈതിക്കും മാസ്റ്ററിനും ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘വിക്രം’. അനിരുദ്ധിന്റെ സംഗീതത്തില്‍ ഒരുക്കിയിരിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് കമല്‍ഹാസന്‍ തന്നെയാണ്.

കുത്തുപാട്ടുകളുടെ ഹിറ്റ് ചാര്‍ട്ടിലേക്കു ഒരു പാട്ടു കൂടി സംഭാവന നല്‍കിയിരിക്കുകയാണ് അനിരുദ്ധ്. വിക്രം സിനിമ ജൂണ്‍ 3 ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ഓഡിയോ ട്രെയിലര്‍ റിലീസ് മെയ് 15 ന്, ചെന്നൈ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രൗഢഗംഭീര ചടങ്ങില്‍ റിലീസ് ചെയ്യും.

സംവിധായകന്‍ ലോകേഷ് കനകരാജ് ഒരുക്കിവച്ചിരിക്കുന്ന ദൃശ്യ വിസ്മയം കാണാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് നിര്‍മ്മാണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ്സ് ഡിസ്‌നി. കേരളത്തില്‍ ഷിബു തമീന്‍സിന്റെ നേതൃത്വത്തില്‍ റിയാ ഷിബുവിന്റെ എച്ച് ആര്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ലോകേഷിനൊപ്പം രത്‌നകുമാറും ചേര്‍ന്ന് സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നു. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. സംഗീതം അനിരുദ്ധ് രവിചന്ദര്‍.

Comments are closed.