head 3
head1
head2

‘വിക്രം’ ജൂണ്‍ 3 ന് ; പുതിയ പാട്ടിന്റെ ലിറിക് വീഡിയോ പുറത്തിറങ്ങി

ഉലകനായകന്‍ കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാം ചെയ്യുന്ന വിക്രം ജൂണ്‍ 3 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും. 2022 ലെ ഏറ്റവും പ്രതീക്ഷിക്കപ്പെടുന്ന ചിത്രങ്ങളിലൊന്നായ വിക്രത്തില്‍ കമല്‍ ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍ തുടങ്ങി വലിയ താരനിര തന്നെയാണ് അണിനിരക്കുന്നത്.

ആരാധകരില്‍ ആവേശം വര്‍ദ്ധിപ്പിച്ചുകൊണ്ട് ചിത്രത്തിലെ അനിരുദ്ധ് സംഗീതം നിര്‍വ്വഹിച്ച രണ്ട് ഗാനങ്ങളുടെ ലിറിക്കല്‍ വീഡിയോ നേരത്തെ തന്നെ പുറത്തിറങ്ങിയിരുന്നു. പത്തല പത്തല, നേര്‍കൊണ്ട സിങ്കം എന്നീ പാട്ടുകള്‍ക്ക് ശേഷം അനിരുദ്ധിന്റെ തന്നെ സംഗീതത്തിലുള്ള മറ്റൊരു ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ കൂടെ ഇന്നലെ യൂട്യൂബിലൂടെ പുറത്തിറങ്ങി. വേസ്റ്റഡ് എന്ന ഇംഗ്ലീഷ് ഗാനമാണ് ഇന്നലെ ഇറങ്ങിയത്.

മാനഗരം, കൈതി, മാസ്റ്റര്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം നിര്‍വ്വഹിച്ച നാലാമത്തെ ചിത്രമാണ് വിക്രം. ഫഹദ് ഫാസിലിനൊപ്പം ആന്റണി വര്‍ഗ്ഗീസ്, ചെമ്പന്‍ വിനോദ് ജോസ് എന്നീ മലയാളി താരങ്ങളും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.

Comments are closed.