head1
head 3
head2

ഒരു മരണമാസ്സ് അച്ഛന്‍ മകന്‍ കോംബോ; വിക്രം, ധ്രുവ് വിക്രം ഒന്നിക്കുന്ന ‘മഹാന്‍’ ഓടിടി റിലീസിന്.. ടീസര്‍ കാണാം

ചിയാന്‍ വിക്രവും മകന്‍ ധ്രുവ് വിക്രവും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘മഹാന്റെ’ ടീസര്‍ പുറത്ത്. ഗ്യാങ്ങ് ലീഡറായിട്ടാണ് വിക്രം ടീസറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘ഗാന്ധി മഹാന്‍’ എന്ന കഥാപാത്രത്തെയാണ് വിക്രം എത്തുന്നത്,

ഫെബ്രുവരി 10 ന് ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. പ്രഖ്യാപന സമയം മുതലേ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം സംവിധാനം ചെയ്യുന്നത് ഹിറ്റ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജാണ്.

ചെന്നൈ പശ്ചാത്തലമാക്കിയുളള ഗ്യാങ്സ്റ്റര്‍ ത്രില്ലറായ മഹാന്‍ വിക്രമിന്റെ 60ാമത്തെ ചിത്രമെന്ന സവിശേഷതയുമുണ്ട് . ചിത്രത്തില്‍ സിമ്രാന്‍, ബോബി സിംഹ, വാണി ഭോജന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Comments are closed.