head 3
head1
head2

‘വൈറല്‍ സെബി’ക്ക് യു/എ സര്‍ട്ടിഫിക്കറ്റ്

കൊച്ചി : വിധു വിന്‍സെന്റ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘വൈറല്‍ സെബി”ക്ക് യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഈജിപ്ഷ്യന്‍ സ്വദേശി മിറ ഹമീദ്, പ്രമുഖ യൂട്യൂബര്‍ സുദീപ് കോശി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍.എം ബാദുഷ, മഞ്ജു ബാദുഷയുമാണ് നിര്‍മ്മാണം.

സജിത മഠത്തില്‍, ആനന്ദ് ഹരിദാസ് എന്നിവരുടേതാണ് ചിത്രത്തിന്റെ തിരക്കഥ. എല്‍ദോ ശെല്‍വരാജ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ഇര്‍ഷാദ്, നമിത പ്രമോദ്, സിദ്ധാര്‍ത്ഥ് ശിവ, ജോയ് മാത്യു, വെങ്കിടേഷ്, അനുമോള്‍, കുട്ടിയേടത്ത് വിലാസിനി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം: വിനോദ് ഇല്ലംമ്പിള്ളി, എഡിറ്റര്‍: ക്രിസ്റ്റി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആസാദ് കണ്ണാടിക്കല്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: ഷിജോ ഡോമേനിക്, ക്രിയേറ്റീവ് ഡയറക്ടര്‍: ജെക്സണ്‍ ആന്റണി, സംഗീതം: വര്‍ക്കി, ആര്‍ട്ട്: അരുണ്‍ ജോസ്, കോസ്റ്റ്യൂം: അരവിന്ദ്, മേക്കപ്പ്: പ്രദീപ് രംഗന്‍, ആക്ഷന്‍: അഷറഫ് ഗുരുക്കള്‍, സ്റ്റില്‍സ്: ഷിബി ശിവദാസ്.

Comments are closed.