head2
head1
head 3

അഭിഭാഷകരുടെ വേഷത്തില്‍ ടോവിനോയും കീര്‍ത്തിയും; ‘വാശി’യുടെ ട്രെയ്‌ലര്‍ പുറത്ത്

ടോവിനോ തോമസ്, കീര്‍ത്തി സുരേഷ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ‘വാശി’യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നവാഗതനായ വിഷ്ണു ജി രാഘവ് ആണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം ജൂണ്‍ 17ന് തീയേറ്ററുകളില്‍ എത്തും. രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി സുരേഷ് കുമാര്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ കഥ ജാനിസ് ചാക്കോ സൈമണ്‍ന്റേതാണ്.

ഒരേ കേസില്‍ വാദിക്കും പ്രതിക്കും വേണ്ടി വാദിക്കേണ്ടിവരുന്ന രണ്ട് അഭിഭാഷകരുടെ വേഷത്തിലാണ് ടോവിനോയും കീര്‍ത്തിയും എത്തുന്നത്. അച്ഛന്‍ സുരേഷ് കുമാറിന്റെ ബാനറില്‍ നിര്‍മിക്കുന്ന സിനിമയില്‍ മകള്‍ കീര്‍ത്തി നായികയാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

മേനക സുരേഷ്, രേവതി സുരേഷ് എന്നിവരാണ് കോ പ്രൊഡ്യൂസര്‍മാര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – നിതിന്‍ മോഹന്‍, ലൈന്‍ പ്രൊഡ്യൂസര്‍ – കെ രാധാകൃഷ്ണന്‍. അനു മോഹന്‍, അനഘ നാരായണന്‍, ബൈജു, രമേഷ് കോട്ടയം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രാഹകന്‍- നീല്‍ ഡി കുഞ്ഞ, സംഗീതം – കൈലാസ് മേനോന്‍, ഗാന രചന – വിനായക് ശശികുമാര്‍, പശ്ചാത്തല സംഗീതം – യാക്‌സന്‍ & നേഹ, എഡിറ്റര്‍ – അര്‍ജുന്‍ ബെന്‍, ശബ്ദ മിശ്രണം – എം ആര്‍ രാജാകൃഷ്ണന്‍, കലാ സംവിധാനം – സാബു മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രതാപന്‍ കള്ളിയൂര്‍, സ്റ്റില്‍സ് – രോഹിത് കെ എസ്, പോസ്റ്റര്‍ ഡിസൈന്‍ – ഓള്‍ഡ് മോങ്ക്സ്, VFX – കോക്കനട്ട് ബഞ്ച് ക്രീയേഷന്‍സ്, മാര്‍ക്കറ്റിംഗ് ഡിസൈനിങ് – പപ്പെറ്റ് മീഡിയ.

Comments are closed.