head2
head 3
head1

ആണവായുധത്തിന്റെ ഉപയോഗം സങ്കല്‍പിക്കാന്‍ പോലും കഴിയില്ലെന്ന് ഫ്രാന്‍സീസ് മാര്‍പാപ്പ

റോം: ആണവായുധങ്ങള്‍ ഉപയോഗിക്കുന്നതും, കൈവശം വയ്ക്കുന്നതും സങ്കല്‍പിക്കാന്‍ പോലും കഴിയാത്ത കാര്യമാണെന്ന് ഫ്രാന്‍സീസ് മാര്‍പാപ്പ. കഴിഞ്ഞ ദിവസം വത്തിക്കാനില്‍ ജപ്പാനീസ് പ്രധാനമന്ത്രി Fumio Kishida യുമായി നടത്തിയ ചര്‍ച്ചയ്ക്കിടയിലാണ് പോപ്പ് അദ്ദേഹത്തിന്റെ ആശങ്ക പ്രകടമാക്കിയത്. പോപ്പിന്റെ പ്രതിവാര പ്രാര്‍ഥനാ യോഗത്തിന് മുന്‍പായി നടത്തിയ ചര്‍ച്ച ഏകദേശം 25 മിനിറ്റോളം നീണ്ടു നിന്നു.

ഉക്രൈനും, റഷ്യയുമായുള്ള സംഘര്‍ഷം ആണവയുദ്ധത്തിലേക്ക് പോവാനുള്ള സാധ്യതകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് പോപ്പ് തന്റെ ആശങ്കകള്‍ ജപ്പാന്‍ പ്രധാനമന്ത്രിയോട് പ്രകടിപ്പിച്ചത്.

Comments are closed.