head1
head2
head 3

യുദ്ധത്തിലേക്ക് റഷ്യയെ വലിച്ചിഴയ്ക്കാനാണ് അമേരിക്കന്‍ ശ്രമമെന്ന് പുടിന്‍

മോസ്‌കോ : ഉക്രെയ്നുമായി ബന്ധപ്പെട്ട യു.എസ് സൈനിക നീക്കത്തിന്റെ പശ്ചാത്തലത്തില്‍ യുഎസിനെതിരെ റഷ്യ. ഉക്രെയ്‌നിനെതിരായ യുദ്ധത്തിലേക്ക് റഷ്യയെ വലിച്ചിഴയ്ക്കാനാണ് അമേരിക്കയുടെ നീക്കമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞു.

റഷ്യക്കെതിരായി കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ഈ ഏറ്റുമുട്ടലിനെ ഒഴികഴിവായി ഉപയോഗിക്കുകയെന്നതാണ് അമേരിക്കയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

കിഴക്കന്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തി നാറ്റോയെ വികസിപ്പിക്കരുതെന്ന തങ്ങളുടെ ആവശ്യം യുഎസ് അവഗണിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ സാഹചര്യത്തിലും ഉക്രെയ്നുമായി ബന്ധപ്പെട്ട പിരിമുറുക്കം ലഘൂകരിക്കുന്നത് സംബന്ധിച്ച് പാശ്ചാത്യരാജ്യങ്ങളുമായി കൂടുതല്‍ ചര്‍ച്ചകള്‍ക്ക് മോസ്‌കോ സന്നദ്ധമാണെന്നും പുടിന്‍ വ്യക്തമാക്കി.

Comments are closed.