head2
head1
head 3

ഉക്രൈനിലെയും കരിങ്കടലിലെയും റഷ്യന്‍ നീക്കങ്ങള്‍ ഡ്രോണ്‍ വഴി നിരീക്ഷിച്ച് യു.എസ്

റോം: ഉക്രൈനിലും കരിങ്കടല്‍ മേഖലയിലും നിരീക്ഷണ ദൗത്യവുമായി അമേരിക്കന്‍ ഡ്രോണ്‍. ഇറ്റലിയിലെ സിസിലിയയിലെ Sigonella എയര്‍ബേസില്‍ നിന്നുമാണ് ഉക്രെയ്‌നിലേക്കുള്ള Forte 12 എന്ന ഡ്രോണ്‍ പറന്നുയര്‍ന്നത്. വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് സിഗോണെല്ലയില്‍ നിന്നും Forte 12 ഉക്രൈനെ ലക്ഷ്യമാക്കി നീങ്ങിയത്. വൈകുന്നേരം വരെ ഊ ഡ്രോണ്‍ മേഖലയില്‍ നിരീക്ഷണം നടത്തിയതായാണ് റിപ്പോര്‍ട്ട്. കരിങ്കടലിലെ റഷ്യന്‍ സൈനികവിന്യാസം നിരീക്ഷിക്കുക എന്നതായിരുന്നു Forte 12 ഡ്രോണിന്റെ പ്രധാനദൗത്യം.

ഇരുപത്തിനാലു മണിക്കൂറോളം വായുവില്‍ നില്‍ക്കാന്‍ ശേഷിയുള്ള ഡ്രോണാണ് ഗ്ലോബല്‍ ഹോക്ക് വിഭാഗത്തില്‍ പെടുന്ന Forte 12. സിസിലിയയില്‍ നിന്നുമാണ് ഇതിന്റെ സഞ്ചാരം നിയന്ത്രിക്കുന്നതും. സാധാരണ വിമാനങ്ങളേക്കാള്‍ കൂടുതല്‍ ഉയരത്തില്‍ പറക്കാന്‍ ശേഷിയുള്ള ഇത്തരം ഡ്രോണുകളില്‍ മേഘങ്ങള്‍, മരങ്ങള്‍ എന്നിവയ്ക്കിടയിലുടെ ചിത്രങ്ങള്‍ എടുക്കാന്‍ കഴിവുള്ള അത്യാധുനിക സംവിധാനങ്ങളുമുണ്ട്. റഷ്യന്‍ സേനയുടെ കരവഴിയുള്ള കടന്നുകയറ്റം നിരീക്ഷിക്കുന്നതിനായി നേരത്തെ Forte 10 എന്ന ഡ്രോണും ഉക്രൈനിലേക്ക് യു.എസ് അയച്ചിരുന്നു.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.