head 3
head2
head1

രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്

ലഖ്‌നൗ : കോണ്‍ഗ്രസ് ദേശീയ നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ ആഞ്ഞടിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യം കോവിഡിനെ നേരിടുമ്പോള്‍ അവര്‍ അവരുടെ ഇറ്റലിയിലെ മുത്തശ്ശിയുടെ കാര്യം മാത്രമാണ് ചിന്തിച്ചത് എന്നായിരുന്നു യോഗിയുടെ പരിഹാസം. പ്രതിസന്ധികള്‍ ഉണ്ടായപ്പോള്‍ അവര്‍ സ്വന്തം രാജ്യത്തെക്കുറിച്ച് ചിന്തിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു. യു.പി തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന ഒരു യോഗത്തിലാണ് അദ്ദേഹം ഇരുവര്‍ക്കുമെതിരെ പ്രസ്താവനയുമായി രംഗത്തെത്തിയത്.

യോഗത്തില്‍ മായാവതിയുടെ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയെയും(BSP), സമാജ്‌വാദി പാര്‍ട്ടി(SP)യേയും യോഗി ആദിത്യനാഥ് കടന്നാക്രമിച്ചു. സമാജ്‌വാദി പാര്‍ട്ടി ഒരു ചാച്ചാ-ബാട്ടീജാ പാര്‍ട്ടിയാണ് എന്നായിരുന്നു യോഗിയുടെ പരാമര്‍ശം. മുന്‍ സര്‍ക്കാരുകള്‍ യു.പിയുടെ വികസനത്തിനായി ഒന്നും ചെയ്തിരുന്നില്ല എന്നും യോഗി ആരോപിച്ചു.

ഫെബ്രുവരി 10 മുതലാണ് ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. തുടര്‍ഭരണത്തിനായി യോഗിയുടെ നേതൃത്വത്തില്‍ ബി.ജെ.പി പ്രചാരണം നടത്തുമ്പോള്‍ പ്രകടനം മെച്ചപ്പെടുത്താനുള്ള ഒരുക്കത്തിലാണ് എസ്.പി – ബി.എസ്.പി അടക്കമുള്ള എതിര്‍കക്ഷികള്‍. കോണ്‍ഗ്രസും പ്രചാരണ രംഗത്ത് സജീവമാണ്.

Comments are closed.