head2
head 3
head1

സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വിലക്കയറ്റം: ഡെന്‍മാര്‍ക്കില്‍ വിപണന വില 5% വരെ ഉയര്‍ത്തുന്നു

കോപ്പന്‍ഹേഗന്‍ : ഡെന്‍മാര്‍ക്കിലെ വിവിധ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ അപ്രതീക്ഷിത വിലക്കയറ്റം.

ഫോടെക്‌സ്, ബില്‍ക തുടങ്ങിയ വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളില്‍ നൂറുക്കണക്കിന് ഉല്‍പ്പന്നങ്ങള്‍ക്ക് കഴിഞ്ഞ ദിവസം വില വര്‍ദ്ധിപ്പിച്ചു. അതേസമയം നെറ്റോ വില ഉയര്‍ത്തിയിട്ടിയില്ല.

ഉക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന്റെ ഫലമായി ഉണ്ടാവുന്ന പണപ്പെരുപ്പമാണ് വിലവര്‍ദ്ധനക്ക് കാരണമായത്.

കോപ്പിന്റെ ഉടമസ്ഥതയിലുള്ള സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളില്‍ വര്‍ഷം മുഴുവനും വില വര്‍ദ്ധനവ് ഉണ്ടാവാറുണ്ട്. എങ്കിലും ഏകദിന വര്‍ദ്ധനവെന്ന രീതിയില്‍ ഈ വിലക്കയറ്റം ശ്രദ്ധേയമായിരുന്നെന്ന് ഓണ്‍ലൈന്‍ മോണിറ്ററിങ് കമ്പനിയായ ബീപ്പര്‍ അഭിപ്രായപ്പെട്ടു.

Comments are closed.