head 3
head1
head2

ഉക്രൈന്‍കാര്‍ക്ക് ഡെന്മാര്‍ക്കില്‍ റെസിഡന്‍സി അനുവദിച്ചേക്കും

കോപ്പന്‍ഹേഗന്‍ : ഉക്രേനിയന്‍ പൗരന്മാര്‍ക്കായി ഡെന്മാര്‍ക്കില്‍ പ്രത്യേക നിയമനിര്‍മാണം നടത്താന്‍ തയ്യാറാണെന്ന് ഡെന്മാര്‍ക്ക് ഇമ്മിഗ്രേഷന്‍ ആന്‍ഡ് ഇന്റഗ്രേഷന്‍ മന്ത്രി മത്തിയാസ് ടെസ്ഫെ ബുധനാഴ്ച സ്ഥിരീകരിച്ചു. വെള്ളിയാഴ്ച ചേരുന്ന പാര്‍ലമെന്ററി യോഗത്തില്‍ ഇക്കാര്യം മറ്റു പാര്‍ട്ടികളോടും കൂടി ചര്‍ച്ച ചെയ്യും.

പ്രത്യേക നിയമം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അന്ന് അവതരിപ്പിക്കും. കഴിയുന്നത്ര വേഗത്തില്‍ ബില്ല് പാസ്സാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

നിലവില്‍ വിസയില്ലാതെ 90 ദിവസമാണ് ഉക്രേനിയന്‍ പൗരന്മാര്‍ക്ക് ഡെന്മാര്‍ക്കില്‍ താങ്ങാനാവുക. പ്രത്യേക നിയമം പ്രാബല്യത്തില്‍ വരുന്നതോടെ മൂന്ന് മാസത്തിലധികമായി ഈ കാലാവധി നീളുമെന്നാണ് കരുതുന്നത്.

കഴിഞ്ഞയാഴ്ച ആരംഭിച്ച റഷ്യന്‍ അധിനിവേശത്തില്‍ കുടിയിറക്കപ്പെട്ട ഉക്രേനിയക്കാരെ എങ്ങനെ സഹായിക്കാമെന്ന് ചര്‍ച്ച ചെയ്യാന്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ വ്യാഴാഴ്ച യോഗം ചേരും. താമസത്തിന് പുറമെ ഡാനിഷ് തൊഴില്‍ വിപണിയിലെ അഭയാര്‍ഥികളുടെ അവസ്ഥയും നിയമം കണക്കാക്കും എന്ന് ടെസ്ഫെ പറഞ്ഞു. ഉക്രേനിയന്‍ അംബാസഡറുമായി പ്രത്യേക റെസിഡന്‍സി നിയമങ്ങള്‍ ചൂണ്ടിക്കാട്ടി മീറ്റിങ് നടത്തിയിട്ടുണ്ടെന്നും ടെസ്ഫെ മാധ്യമങ്ങളോട് പറഞ്ഞു.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.