head1
head 3
head2

ഉക്രെയ്‌ന് വേണ്ടി ഉപവാസമെടുത്തും പ്രത്യേക പ്രാര്‍ത്ഥനയും നടത്തിയും ഫ്രാന്‍സിസ് മാര്‍പാപ്പ

ബുധനാഴ്ച വത്തിക്കാനില്‍ നിന്നും ഉക്രെയിനിലേക്ക് മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും കയറ്റി അയച്ചു.

റോം : Ash Wednesday യുടെ ഭാഗമായി ഉക്രെയ്‌നിനുവേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തിയും ഉപവാസവുമെടുത്തും പോപ്പ് ഫ്രാന്‍സിസ്. സാന്താ സബീനയിലെ ബസിലിക്കയില്‍ നടന്ന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയ കര്‍ദ്ദിനാള്‍, സ്റ്റേറ്റ് സെക്രട്ടറി പിയട്രോ പരോളിന്‍ എന്നിവര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രഭാഷണം വായിച്ചു.

ഫ്രാന്‍സിസ് മാര്‍പാപ്പ മുന്‍കയ്യെടുത്ത് ബുധനാഴ്ച ഉക്രെയിനിലേക്ക് മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും കയറ്റി അയച്ചു. ഉക്രേനിയന്‍ സമൂഹം ഒത്തുകൂടുന്ന റോമിലെ ബസിലിക്ക ഡി സാന്താ സോഫിയയിലേക്ക്
Papal Almoner Cardinal Konrad Krajewski സിറിഞ്ചുകള്‍, പ്ലാസ്റ്ററുകള്‍, അണുനാശിനി, മറ്റ് സാധനങ്ങളും എത്തിച്ചു.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.