head1
head 3
head2

ഉക്രൈന്‍ അഭയാര്‍ത്ഥി പ്രവാഹം: ഡെന്മാര്‍ക്കിന് 268 മില്യണ്‍ യൂറോ ചിലവ്

കോപ്പന്‍ഹേഗന്‍ : ഡെന്മാര്‍ക്കില്‍ എത്തുന്ന അഭയാര്‍ത്ഥികള്‍ക്കായി ഈ വര്‍ഷം 268 മില്യണ്‍ യൂറോ ചിലവാകും. 2023 ആവുന്നതോടെ ഈ തുക കൂടുതല്‍ വര്‍ദ്ധിക്കും. 2024 ആവുമ്പോഴേക്കും 94 മില്യണ്‍ യൂറോ ആയി കുറയുകയും ചെയ്യും എന്നാണ് കണക്കാക്കുന്നത്.

ഈ ആഴ്ച പ്രതീക്ഷിക്കുന്ന ഡാനിഷ് അഭയാര്‍ത്ഥികളെക്കുറിച്ചുള്ള ഒരു പ്രത്യേക നിയമത്തിനായുള്ള എസ്റ്റിമേറ്റിലാണ് കണക്കുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

20,000 ഉക്രേനിയക്കാര്‍ ഡെന്മാര്‍ക്കിലേക്ക് പലായനം ചെയ്യുമെന്നാണ് ഡാനിഷ് ഇമ്മിഗ്രേഷന്‍ ആന്‍ഡ് ഇന്റഗ്രേഷന്‍ മന്ത്രാലയം കണക്കാക്കുന്നത്. എന്നാല്‍ അഭയാര്‍ഥികളുടെ എണ്ണം ഇതില്‍ നിന്നും കൂടാനാണ് സാധ്യത എന്ന് അഭയാര്‍ത്ഥി പ്രവാഹത്തെക്കുറിച്ചുള്ള ഗവേഷകനും ആല്‍ബര്‍ഗ് സര്‍വകലാശാലയിലെ പ്രൊഫെസ്സറുമായ ക്രിസ്ത്യന്‍ ആല്‍ബ്രെക്റ്റ് ലാര്‍സെന്‍ പറഞ്ഞു.

ബോസ്‌നിയയിലെയും സിറിയയിലെയും യുദ്ധങ്ങളിലായി 30,000 -ലധികം അഭയാര്‍ത്ഥികള്‍ ഡെന്മാര്‍ക്കില്‍ എത്തിയതായി ലാര്‍സണ്‍ ചൂണ്ടിക്കാട്ടി.

നിലവില്‍ ഡാനിഷ് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പുതിയ നിയമം ഡെന്മാര്‍ക്കിലേക്കുള്ള ഉക്രൈന്‍ അഭയാര്‍ഥികളുടെ പ്രവേശനം എളുപ്പമാക്കുമെന്നതിനാല്‍ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാവുമെന്നാണ് ലാര്‍സണ്‍ പറയുന്നത്. 14,000 ഉക്രേനിയക്കാര്‍ യുദ്ധത്തിന് മുന്‍പ് ഡെന്മാര്‍ക്കില്‍ താമസിച്ചിരുന്നു.

ഇവരുടെ ബന്ധുക്കളും മറ്റും ഡെന്മാര്‍ക്കിലേക്കെത്താനുള്ള സാഹചര്യവുമുണ്ട്. റഷ്യയുമായി യുദ്ധത്തിലേര്‍പ്പെട്ട് ഉക്രേനിയന്‍ പുരുഷന്മാര്‍ അവിടെ താമസിക്കുന്നതിനാല്‍ ഭാവിയില്‍ സമാധാനം ഉണ്ടായാല്‍ ഉക്രൈനിലേക്ക് കുടിയേറ്റം ഉണ്ടാവുമെന്നും ലാര്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

Comments are closed.