head 3
head2
head1

നോ-ഫ്‌ലൈ സോണാക്കി പ്രഖ്യാപിക്കണമെന്ന ഉക്രൈന്റെ ആവശ്യം തള്ളി നാറ്റോ

ബ്രസ്രല്‍സ്: റഷ്യന്‍ ആക്രമണത്തെ ചെറുക്കാനായി ഉക്രൈനെ നോ-ഫ്‌ലൈ സോണാക്കി പ്രഖ്യാപിക്കണമെന്ന ആവശ്യം തള്ളി നാറ്റോ. വെള്ളിയാഴ്ച ബ്രസ്സല്‍സില്‍ നടന്ന നാറ്റോ വിദേശകാര്യമന്ത്രിമാരുടെ നിര്‍ണ്ണായക യോഗത്തിലാണ് തീരുമാനം.

പ്രധാന നഗരങ്ങളില്‍ റഷ്യയുടെ രൂക്ഷമായ ബോംബാക്രമണങ്ങള്‍ നടക്കുകയാണെന്നും, ഇത് തടയാന്‍ ഉക്രൈനെ നോ- ഫ്‌ലൈ സോണ്‍ ആക്കണമെന്നുമായിരുന്നു ഉക്രൈന്‍ നാറ്റോയോട് ആവശ്യപ്പെട്ടത്. ഒരുപാട് വൈകുന്നതിന് മുന്നേ നാറ്റോ ഇടപെടണമെന്നും, ഉക്രൈനില്‍ സിറിയയിലേതിന് സമാനമായ സാഹചര്യമുണ്ടാക്കാന്‍ റഷ്യയെ അനുവദിക്കരുതെന്നും ഉക്രൈന്‍ വിദേശകാര്യ മന്ത്രി കുലേബ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

എന്നാല്‍ സംഘര്‍ഷത്തില്‍ നേരിട്ട് ഇടപെടില്ല എന്ന നിലപാടാണ് നാറ്റോ സ്വീകരിച്ചത്. റഷ്യയുമായി നേരിട്ടുള്ള പോരാട്ടം ഒരു ആണവയുദ്ധത്തിലേക്ക് വരെ നയിച്ചേക്കാം എന്ന് നാറ്റോ ചീഫ് Jens Stoltenberg പറഞ്ഞു. നോ ഫ്‌ലൈ സോണ്‍ ആവശ്യം നിരസിച്ചെങ്കിലും, റഷ്യക്കെതിരെ കൂടുതല്‍ മേഖലകളില്‍ ഉപരോധങ്ങള്‍ ശക്തമാക്കാന്‍ നാറ്റോ തീരുമാനിച്ചിട്ടുണ്ട്.

ഇറ്റലിയെ പ്രതിനിധീകരിച്ച് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ലൂയിജി ഡി മയോ നാറ്റോ യോഗത്തില്‍ പങ്കെടുത്തിരുന്നു. നയതന്ത്ര മാര്‍ഗ്ഗങ്ങളിലൂടെ പുടിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നാറ്റോയുടെ ഭാഗത്തുനിന്നുമുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. പറഞ്ഞു. റഷ്യയില്‍ നിന്നും സിവിലിയന്‍സിനെ ഒഴിപ്പിക്കുന്നതിനായി ഹ്യമാനിറ്റേറിയന്‍ കോറിഡോര്‍ തുറന്നാതായും ലൂയിജി ഡി മയോ പറഞ്ഞു.

ഊര്‍ജ്ജ വിതരണത്തിന്റെ പേരില്‍ റഷ്യ ഉയര്‍ത്തുന്ന ഭീഷണികള്‍ക്കെതിരെയും ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി യോഗത്തിന് ശേഷം പ്രതികരിച്ചു. ഊര്‍ജ്ജത്തിന്റെ പേരില്‍ ഇറ്റലിയെ ബ്ലാക്ക്‌മെയില്‍ ചെയ്യാമെന്ന് റഷ്യ കരുതിയെങ്കില്‍ അവര്‍ക്ക് തെറ്റി എന്നാണ് അദ്ദേഹം പറഞ്ഞത്. ഊര്‍ജ്ജ പ്രതിസന്ധി മറികടക്കാന്‍ യൂറോപ്പ് അടിസ്ഥാനത്തില്‍ ചില നടപടികള്‍ പ്രതീക്ഷിക്കുന്നതായും, ഇ.യു രാജ്യങ്ങളുടെ സ്ഥിരത ഉറപ്പാക്കുന്നതിന് അത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Comments are closed.