head 3
head2
head1

ത്രില്ലിങ് ടീസറുമായി ‘ഉടല്‍’; ഞെട്ടിക്കുന്ന വേഷത്തില്‍ ഇന്ദ്രന്‍സ്

ഇന്ദ്രന്‍സ്, ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗ്ഗ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രതീഷ് രഘുനന്ദന്‍ ഒരുക്കുന്ന ഉടല്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ വളരെ വ്യത്യസ്തമായ വേഷത്തിലാണ് മലയാളികളുടെ പ്രിയപ്പെട്ട ഇന്ദ്രന്‍സ് എത്തുന്നത്.

ഒരു ഹൊറര്‍ മൂഡിലുള്ള ത്രില്ലര്‍ ചിത്രമാണ് ഉടല്‍ എന്നാണ് ടീസറില്‍ നിന്നും വ്യക്തമാവുന്നത്. രാത്രിയുടെ പശ്ചാത്തലത്തിലുള്ള ടീസറിലെ ദൃശ്യങ്ങള്‍ ഇംഗ്ലീഷ് ചിത്രം ഡോണ്ട് ബ്രീത്ത് നെ അനുസ്മരിപ്പിക്കുന്നവയാണെന്നാണ് ടീസര്‍ കണ്ട പ്രേക്ഷകരുടെ പ്രതികരണം. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Comments are closed.