head 3
head2
head1

ഡെന്‍മാര്‍ക്ക് മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് ബിനോയ് സെബാസ്റ്റ്യന്റെ പിതാവ് പി ജെ സെബാസ്റ്റ്യന്‍ നിര്യാതനായി

കോപ്പന്‍ ഹേഗന്‍ : ഡെന്മാര്‍ക്ക് മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് ബിനോയി സെബാസ്റ്റ്യന്റെ പിതാവും, കണ്ണൂര്‍ പെരുമ്പടവ് മേഖലയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനും,സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന പി.ജെ.സെബാസ്റ്റ്യന്‍ (പാലത്തടത്തില്‍ ജോയി ) ശനിയാഴ്ച നിര്യാതനായി. അഖിലേന്ത്യ കിസാന്‍ സഭ തളിപ്പറമ്പ മണ്ഡലം പ്രസിഡന്റും ജില്ലാകമ്മിറ്റി മെമ്പറുമായിരുന്നു.

സംസ്‌കാരം നാളെ (13-02-2022) ഉച്ച തിരിഞ്ഞു 3 മണിക്ക് പെരുമ്പടവ് സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ നടത്തപ്പെടും.

. ഭാര്യ. മേരിക്കുട്ടി പെരുമ്പടവ് കാലയക്കാട്ടില്‍ കുടുംബാംഗം. മക്കള്‍. ബിനോയി (ഡെന്‍മാര്‍ക്ക് ) , ഷീജ ജെയ്‌സണ്‍ ( സിങ്കപ്പൂര്‍ ), ലിജ ( ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂള്‍ ശ്രീകണ്ഠപുരം )

മരുമക്കള്‍ : ഷെമി ബിനോയ് ( എടപ്പാറ കുടുംബാംഗം ), ജെയ്‌സണ്‍ മാനുവല്‍ ( വാഴക്കാല പുത്തന്‍പുര കുടുംബാംഗം ),ജെയ്‌സണ്‍ ( പല്ലാട്ടു കുടുംബാംഗം)

ഡാനീഷ് മലയാളി ന്യൂസ്

ഡാനീഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ് ബുക്കിൽ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക : https://www.facebook.com/Danish-Malayali-102072102248627/

Comments are closed.