head1
head 3
head2

ഐറിഷ് സമാചാര്‍ മീഡിയാ ലിമിറ്റഡ് മാനേജിംഗ് ഡയറ്കടര്‍ രഞ്ജിത് ജോസഫിന്റെ പിതാവ് കെ കെ ജോസഫ് കല്ലറയ്ക്കല്‍ നിര്യാതനായി

ഗോള്‍വേ / കുറുമണ്ണ് : ഐറിഷ് സമാചാര്‍ മീഡിയാ ലിമിറ്റഡ് മാനേജിംഗ് ഡയറ്കടറും, അയര്‍ലണ്ടിലെ പീസ് കമ്മീഷണറുമായ രഞ്ജിത് ജോസഫിന്റെ പിതാവ് കെ കെ ജോസഫ് കല്ലറയ്ക്കല്‍ (ഔസേപ്പച്ചന്‍) (88) നിര്യാതനായി

സംസ്‌കാരം ഇന്ന് 3.30ന് വസതിയില്‍ ശുശ്രൂഷയ്ക്ക് ശേഷം പാലാ കുറുമണ്ണ് സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളിയില്‍ നടത്തപ്പെടും.

ഭാര്യ: അരുവിത്തുറ വെള്ളൂക്കുന്നേല്‍ തങ്കമ്മ ജോസഫ്.

മക്കള്‍: റോയി ജോസഫ് കല്ലറയ്ക്കല്‍ (എം ഡി കല്ലറയ്ക്കല്‍ ഗ്രൂപ്പ് ഓഫ് റിസോര്‍ട്ട്സ്), റാണി ആന്റണി പന്തിരുവേലില്‍ (പൊന്‍കുന്നം), രമേശ് ജോസഫ് (കല്ലറയ്ക്കല്‍ എന്റര്‍പ്രൈസസ് കട്ടപ്പന), റൂബി ജോസഫ് വടക്കന്‍ഞ്ചേരി (ശ്രീമൂലനഗരം), രാജേഷ് ജോസഫ് (എം ഡി, കല്ലറയ്ക്കല്‍ ഏജന്‍സീസ് പാലാ), രാജീവ് ജോസഫ് (സെക്രട്ടറി, ദയാ പാലിയേറ്റിവ് കെയര്‍ ഫോര്‍ പീപ്പിള്‍ വിത്ത് ഡിസബിലിറ്റീസ്), രാജ് ജോസഫ് (ഖത്തര്‍ റോയല്‍ പാലസ് ), രഞ്ജിത് ജോസഫ് (ഡിസബിലിറ്റീ സ്പെഷ്യലിസ്റ്റ്, എബിലിറ്റി വെസ്റ്റ് ഗോള്‍വേ)

മരുമക്കള്‍: സില്‍വിയ കുരിശുംമൂട്ടില്‍ (കാഞ്ഞിരപ്പള്ളി), പരേതനായ അന്തോനിച്ചന്‍ പന്തിരുവേലില്‍ (പൊന്‍കുന്നം), സലി ചെങ്ങളത്ത് (കാഞ്ഞിരപ്പള്ളി), ജോസഫ് വടക്കന്‍ചേരി (ശ്രീമൂലനഗരം), ഹണി പെരുമറ്റം (തെക്കുംഭാഗം), രേഖ നെല്ലിപ്പുഴ (ചേര്‍പ്പുങ്കല്‍), വിനിത കുളങ്ങര (പീരുമേട്), ഡോ. ശില്‍പ വടക്കേടം, ഇടപ്പള്ളി (എച്ച് എസ് ഇ ഗോള്‍വേ)

ഇന്ന് രാവിലെ 9 മണി മുതല്‍ കുറുമണ്ണിലെ ഭവനത്തില്‍ നിന്നും സംസ്‌കാര ശുശ്രൂഷകള്‍ ഓണ്‍ലൈനില്‍ സംപ്രേക്ഷണം ചെയ്യുന്നതാണ്.

Comments are closed.