head 3
head2
head1

സണ്ണി വെയ്ന്‍ നായകനാകുന്ന ‘അപ്പന്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

കൊച്ചി : സണ്ണി വെയ്ന്‍ നായകനാകുന്ന ‘അപ്പന്‍’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മജുവാണ് സംവിധാനം നിര്‍വഹിക്കുന്നത്. മജുവും ആര്‍. ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘വെള്ള’ത്തിന്റെ പ്രൊഡ്യൂസര്‍മാരായ ജോസ് കുട്ടി മഠത്തില്‍, രഞ്ജിത്ത് മണബ്രക്കാട്ടും ടൈനി ഹാന്‍ഡ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്നാണ് നിര്‍മ്മാണം.

തൊടുപുഴയില്‍ ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തില്‍ അലന്‍സിയര്‍, അനന്യ, ഗ്രേസ് ആന്റണി, പോളി വത്സന്‍, രാധിക രാധാകൃഷ്ണന്‍, അനില്‍ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, ദ്രുപദ് കൃഷ്ണ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.

ഛായാഗ്രഹണം – പപ്പു. എഡിറ്റര്‍ – കിരണ്‍ ദാസ്, സംഗീതം – ഡോണ്‍ വിന്‍സെന്റ്, ഗാനരചന – അന്‍വര്‍ അലി, സിങ്ക് സൗണ്ട് – ലെനിന്‍ വലപ്പാട്, സൗണ്ട് ഡിസൈന്‍ – വിക്കി, കിഷന്‍. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ദീപു ജി പണിക്കര്‍, ആര്‍ട്ട് – കൃപേഷ് അയ്യപ്പന്‍കുട്ടി, കോസ്റ്റ്യൂം – സുജിത്ത് മട്ടന്നൂര്‍.

Comments are closed.