head2
head1
head 3

വീണ്ടും സമയ മാറ്റം… യൂറോപ്പില്‍ ഇന്നുറങ്ങി ഉണരുമ്പോള്‍ ഒരു മണിക്കൂര്‍ ‘ശൂന്യം’

കോപ്പൻഹേഗൻ: യൂറോപ്പിലെ ജനങ്ങള്‍ ഇന്നുറങ്ങി ഉണര്‍ന്ന് ഞായറാഴ്ച പുലരുമ്പോള്‍ മുതല്‍ പകല്‍ സമയം നീളും. ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ ഒരു മണിക്കൂര്‍ രാത്രി സമയമാണ് പകലിലേയ്ക്ക് നീക്കിവെയ്ക്കുന്നത്.

മാര്‍ച്ച് 27 ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് ക്ലോക്കുകള്‍ രണ്ട് മണിയിലേയ്ക്ക് മുന്നോട്ട് വെക്കേണ്ടി വരും. അതോടെ ഉറങ്ങുന്നവരുടെ ഒരു മണിക്കൂര്‍ നഷ്ടമാകും.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം ക്ലോക്കുകളുടെ മാറ്റം ഒഴിവാക്കേണ്ടതായിരുന്നു. എന്നാല്‍ ബ്രക്‌സിറ്റും കോവിഡ് പാന്‍ഡെമിക്കുമായുള്ള സങ്കീര്‍ണതകള്‍ കാരണം ഇത് വൈകുകയാണ്.

ബ്രിട്ടീഷ് സമ്മര്‍ ടൈം എന്ന ആശയം

ബ്രിട്ടീഷ് സമ്മര്‍ ടൈം (ബി എസ് ടി) എന്ന ആശയം യുകെയില്‍ ആദ്യമായി അവതരിപ്പിച്ചത് വില്യം വില്ലറ്റ് ആണ്. കോള്‍ഡ്‌പ്ലേ ഫ്രണ്ട്മാന്‍ ക്രിസ് മാര്‍ട്ടിന്റെ മുതുമുത്തച്ഛനാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ ഗാനങ്ങളിലൊന്ന് ‘ക്ലോക്ക്സ്’ എന്നായിരുന്നു.

ആളുകള്‍ ഉറങ്ങുന്നതിനാല്‍ സമ്മറിലെ പ്രഭാതങ്ങള്‍ പാഴാകുന്നുവെന്ന് അദ്ദേഹത്തിന് തോന്നി. തുടര്‍ന്ന് 1907ല്‍ അദ്ദേഹം ദി വേസ്റ്റ് ഓഫ് ഡേ ലൈറ്റ്’ എന്ന പേരില്‍ ലഘുലേഖ പ്രസിദ്ധീകരിച്ചു. രാജ്യത്തിന്റെ ക്ലോക്കുകളുടെ സമയം മാറ്റാനുള്ള തന്റെ പദ്ധതി അദ്ദേഹം വിശദീകരിച്ചു. 1915ല്‍ അദ്ദേഹം മരിച്ചു. അപ്പോഴും ബിഎസ്ടിയെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ സമ്മതിച്ചില്ല. ഒരു വര്‍ഷത്തിനു ശേഷം, 1916 മെയ് മാസത്തില്‍, ബ്രിട്ടന്‍ സമ്മര്‍ ടൈം ആക്റ്റ് പാസാക്കി. അങ്ങനെ വര്‍ഷത്തില്‍ രണ്ടുതവണ ക്ലോക്കുകള്‍ മാറ്റാന്‍ തുടങ്ങി. അയര്‍ലണ്ടും അത് പിന്തുടര്‍ന്നു.

ആരോഗ്യകരമെന്ന് വാദം

സീസണല്‍ അഫക്റ്റീവ് ഡിസോര്‍ഡറിന്റെ (എസ്എഡി) ലക്ഷണങ്ങള്‍ ഒഴിവാക്കുന്നതുള്‍പ്പടെ സമ്മര്‍ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് നല്ലതാണെന്ന് സമയമാറ്റത്തിന്റെ വക്താക്കള്‍ വാദിക്കുന്നു. നേരിയ സായാഹ്നങ്ങള്‍ റോഡപകടങ്ങളും കുറ്റകൃത്യങ്ങളും കുറയ്ക്കുമെന്നും ഇവര്‍ പറയുന്നു.

നഷ്ടമാകുന്ന സമയം….

നഷ്ടമാകുന്ന ഒരു മണിക്കൂര്‍ ഫാമിലി ഡിന്നര്‍, ഫുട്ബോള്‍ മത്സരം, ചര്‍ച്ച് സര്‍വീസ് എന്നിവ വൈകാനുള്ള സാധ്യതയുണ്ടാക്കുമെന്ന് എതിരാളികള്‍ പറയുന്നു. ക്ലോക്കുകള്‍ മാറ്റുന്നത് സാമ്പത്തികമായും സാമൂഹികമായും ദോഷം ചെയ്യും. ക്ലോക്കുകള്‍ മുന്നോട്ട് വയ്ക്കുന്നത് മനുഷ്യശരീരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് നിര്‍ദ്ദേശിക്കുന്ന നിരവധി സിദ്ധാന്തങ്ങളുണ്ടെന്നും ഇവര്‍ വാദിക്കുന്നു. 2012ല്‍ അലബാമ സര്‍വകലാശാല നടത്തിയ പഠനത്തില്‍ ക്ലോക്കുകള്‍ മുന്നോട്ട് നീക്കിയതിന് ശേഷം തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഹൃദയാഘാത സാധ്യത 10% വര്‍ദ്ധിക്കുന്നതായി കണ്ടെത്തിയിരുന്നു

Comments are closed.