head1
head 3
head2

20,000 കടന്ന് ഉമാ തോമസിന്റെ ലീഡ്; തൃക്കാക്കരയില്‍ യൂ.ഡി.എഫ് തരംഗം

കൊച്ചി : കേരളം ഉറ്റുനോക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഇരുപതിനായിരത്തിലധികം ലീഡ് നേടി യു.ഡി.എഫ് കുതിപ്പ് തുടരുന്നു. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ 20,526 വോട്ടുകളുടെ വന്‍ ഭൂരിപക്ഷവുമായി വിജയം ഉറപ്പിച്ചിരിക്കുകയാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ്. 2021ല്‍ പി.ടി.തോമസിന്റെ 14,329 വോട്ടിന്റെ ലീഡ് ഉമ ആറാം റൗണ്ടില്‍ മറികടന്നു.

വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും ലീഡ് നേടാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിന് സാധിച്ചില്ല. എട്ടു റൗണ്ട് എണ്ണിയപ്പോള്‍ എല്‍ഡിഎഫ് മുന്നേറ്റം ആകെ പത്തു ബൂത്തുകളില്‍ മാത്രം.

ഒന്‍പതാം റൗണ്ട് വോട്ട് നില ഇങ്ങനെ :

ഉമാ തോമസ് 56561

ജോ ജോസഫ് 35689

എ എന്‍ രാധാകൃഷ്ണന്‍ 10753

അനില്‍ നായര്‍ 76

ജോമോന്‍ ജോസഫ് 317

സി പി ദിലീപ് നായര്‍ 33

ബോസ്‌കോ കളമശേരി 112

മന്മഥന്‍ 79

നോട്ട 871

Comments are closed.