head2
head 3
head1

രാത്രിയുടെ നിഗൂഢതയുമായി “ത്രയം”; ടീസര്‍ പുറത്ത്

റോം: സണ്ണി വെയിന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ സഞ്ജിത് ചന്ദ്രസേനന്‍ സംവിധാനം ചെയ്യുന്ന ത്രയം എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. രാത്രിയുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ഒരു ത്രില്ലര്‍ മൂഡിലുള്ള സിനിമയാണ് ത്രയം എന്നാണ് ടീസറില്‍ നിന്നും വ്യക്തമാക്കുന്നത്.

അജു വര്‍ഗ്ഗീസ്, രാഹുല്‍ മാധവ്, അനാര്‍ക്കലി മരക്കാര്‍, ഡെയിന്‍ ഡേവിസ് തുടങ്ങിയ മലയാളത്തിലെ പ്രമുഖതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചെങ്കിലും തിയേറ്റര്‍ റിലീസാണോ,ഒടിടിയാണോ എന്നത് സംബന്ധിച്ച് നിലവില്‍ വ്യക്തതയില്ല.

Comments are closed.