head2
head 3
head1

ടൊവിനോ – കല്യാണി ചിത്രം ‘തല്ലുമാല’യിലെ ആദ്യ ഗാനം പുറത്തിറങ്ങി

ടൊവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘തല്ലുമാല’യിലെ ആദ്യ ഗാനം റിലീസ് ചെയ്തു. വിഷ്ണു വിജയ് സംഗീതം നല്‍കിയ ‘കണ്ണില്‍ പെട്ടോളെ’ എന്ന ഗാനം വിഷ്ണു വിജയും, ഇര്‍ഫാന ഹമീദും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. അറബിക് – മലയാളം ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് മു.രി. റാപ്പ് വരികള്‍ ഇര്‍ഫാന ഹമീദും എഴുതിയിരിക്കുന്നു.

ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മിച്ച് ഖാലിദ് റഹമാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തല്ലുമാല’. മുഹ്സിന്‍ പരാരിയും, അഷ്റഫ് ഹംസയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

ഷൈന്‍ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്കമാന്‍ അവറാന്‍ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകന്‍. എട്ട് സംഘട്ടന രംഗങ്ങളും എട്ട് ഗാനങ്ങളുമുള്ള സിനിമയാണ് ‘തല്ലുമാല’.

ചിത്രത്തില്‍ ഒരു യുവാവിന്റെ കോളേജ് കാലഘട്ടം മുതല്‍ അവന്റെ 30 വയസ്സ് വരെ നീണ്ടുനില്‍ക്കുന്ന കഥ മലബാര്‍ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നു. തലശ്ശേരി, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലാണ് ചിത്രീകരണം. ഇതിനു പുറമെ ദുബായി ഷെഡ്യൂളും ഉണ്ട്.

കൊറിയോഗ്രാഫര്‍ – ഷോബി പോള്‍രാജ്, സംഘട്ടനം – സുപ്രീം സുന്ദര്‍, കലാ സംവിധാനം – ഗോകുല്‍ ദാസ്, ശബ്ദ മിശ്രണം – വിഷ്ണു ഗോവിന്ദ് & ശ്രീ ശങ്കര്‍, മേക്കപ്പ് – റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം – മഷര്‍ ഹംസ, മീഡിയ പ്ലാനിങ് & മാര്‍ക്കറ്റിങ് ഡിസൈനിംഗ് – പപ്പറ്റ് മീഡിയ.

Comments are closed.