head 3
head1
head2

സുരക്ഷാ തകരാറുകള്‍; 475,000 ഇലക്ട്രിക് കാറുകള്‍ ടെസ്ല പിന്‍വലിച്ചു

ഡബ്ലിന്‍ : സുരക്ഷാ പ്രശ്‌നങ്ങളുടെ പേരില്‍ 475,000 ഇലക്ട്രിക് കാറുകള്‍ ടെസ്ല തിരിച്ചു വിളിച്ചു. അപകട സാധ്യത ഉയര്‍ത്തുന്ന റിയര്‍വ്യൂ ക്യാമറയും ബൂട്ട് പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് ടെസ്ല അതിന്റെ മോഡല്‍ 3, മോഡല്‍ എസ് ഇലക്ട്രിക് കാറുകളാണ് പിന്‍വലിച്ചതെന്ന് യുഎസ് റോഡ് സുരക്ഷാ റെഗുലേറ്റര്‍ അറിയിച്ചു. ഈ വാര്‍ത്ത പുറത്തുവന്നതോടെ ടെസ്ലയുടെ ഓഹരികള്‍ മൂന്നു ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി.

ഇലക്ട്രിക് വാഹനങ്ങളുടെ ഡ്രൈവര്‍ അസിസ്റ്റന്റ് സിസ്റ്റവും പ്രശ്‌നങ്ങളും അന്വേഷിക്കുന്നതിനിടയില്‍ മറ്റൊരു വാഹനത്തിന്റെ ക്യാമറയുടെ തകരാറുകളും അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

2014 മുതല്‍ 2021 വരെയുള്ള മോഡലുകള്‍ തിരിച്ചുവിളിച്ചവയില്‍പ്പെടുന്നു. റിയര്‍വ്യൂ ക്യാമറ പ്രശ്നങ്ങളുടെ പേരില്‍ 3,56,309 2017-2020 മോഡല്‍ 3 വാഹനങ്ങളും, ഫ്രണ്ട് ഹുഡ് പ്രശ്‌നങ്ങള്‍ കാരണം 1,19,009 മോഡല്‍ എസ് വാഹനങ്ങളുമാണ് തിരിച്ചുവിളിച്ചതെന്ന് നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ (എന്‍.എച്ച്.ടി.എസ്.എ) അറിയിച്ചു.

എന്നാല്‍ ഇതു സംബന്ധിച്ച് ടെസ്ല ഇനിയും പ്രതികരിച്ചിട്ടില്ല. അതേസമയം, തിരിച്ചുവിളിച്ച മോഡല്‍ കാറുകള്‍ ഈ പ്രശ്നങ്ങളുടെ പേരില്‍ അപകടത്തില്‍പ്പെടുകയോ പരിക്കു പറ്റുകയോ ചെയ്തതിട്ടില്ലെന്ന് ടെസ്ല പറഞ്ഞു,

ചില വാഹനങ്ങളിലെ സൈഡ്വ്യൂ ക്യാമറ പ്രശ്‌നങ്ങളെക്കുറിച്ച് ടെസ്ലയുമായി ചര്‍ച്ച തുടരുകയാണെന്ന് എന്‍.എച്ച്.ടി.എസ്.എ അറിയിച്ചു.

Comments are closed.