head2
head 3
head1

ഹെര്‍ട്സ് ടെസ്ലയില്‍ നിന്ന് ഒരു ലക്ഷം ഇലക്ട്രിക് കാറുകള്‍ വാങ്ങുന്നു

ഇലക്ട്രിക് വിപ്ലവത്തിന് തുടക്കമിട്ട് ഹെര്‍ട്സ് വാഹന നിര്‍മ്മിതാക്കളായ ടെസ്ലയില്‍ നിന്ന് 100,000 ഇലക്ട്രിക് കാറുകള്‍ വാങ്ങുന്നു. 2022 അവസാനത്തോടെ ഇവയെത്തും. കാര്‍ റെന്റല്‍ ഭീമനായ ഹെര്‍ട്‌സ് അതിന്റെ ലൊക്കേഷനുകളില്‍ ഇ.വി ചാര്‍ജിംഗ് സ്റ്റേഷനുകളും സ്ഥാപിക്കും. ഇതോടെ യൂറോപ്പിലെങ്ങും വാടകയ്ക്കും ലഭ്യമാകുന്ന മാറുന്ന കാറുകളും ഇലക്ട്രിക്കലാകുമെന്ന് കരുതാവുന്നതാണ്.

കോവിഡ് പാന്‍ഡെമിക് പ്രതിസന്ധിയെ തുടര്‍ന്ന് ഹെര്‍ട്‌സിന്റേതടക്കം റെന്റല്‍ കാര്‍ വ്യവസായം വന്‍ തകര്‍ച്ച നേരിട്ടു. സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്ന് അമേരിക്കയില്‍ പാപ്പരായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ നേരിടുകയായിരുന്നു ഹെര്‍ട്‌സ്. സാമ്പത്തിക വ്യവസ്ഥ വീണ്ടും തുറന്നതോടെയാണ് ഹെര്‍ട്‌സ് വീണ്ടും സജീവമായത്. ഇലക്ട്രിക് വാഹനങ്ങള്‍ മുഖ്യധാരയിലേയ്ക്ക് വന്നിരിക്കുകയാണെന്ന് ഹെര്‍ട്സിന്റെ ഇടക്കാല ചീഫ് എക്സിക്യൂട്ടീവ് മാര്‍ക്ക് ഫീല്‍ഡ്‌സ് പറഞ്ഞു.

വാഹന നിര്‍മ്മാണ ഫാക്ടറികളും ഉല്‍പ്പാദനം വര്‍ധിപ്പിച്ചിട്ടുണ്ട്. ജര്‍മ്മനിയിലും യുഎസിലെ ടെക്സാസിലും പുതിയ പ്ലാന്റുകള്‍ നിര്‍മ്മിച്ചുകൊണ്ട് ടെസ്ലയും ഉല്‍പ്പാദനം അതിവേഗം വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷം, ജനറല്‍ മോട്ടോഴ്സ്, ഫോക്സ്വാഗണ്‍ തുടങ്ങിയ പരമ്പരാഗത കാര്‍ നിര്‍മ്മാതാക്കളും പുതിയ ഇ.വി. പ്ലാനുകള്‍ പ്രഖ്യാപിച്ചിരുന്നു.

ഹെര്‍ട്സിന്റെ മൊത്തം വാഹനങ്ങളുടെ 20% ഇ.വികളാണ്. 2022ല്‍ 65 വിപണികളിലും 2023 അവസാനത്തോടെ 100 ലധികം മാര്‍ക്കറ്റുകളിലും കമ്പനിക്ക് ഇ.വി. ചാര്‍ജറുകള്‍ ഉണ്ടാകുമെന്നും ഹെര്‍ട്‌സ് പറഞ്ഞു.

Comments are closed.