head 3
head1
head2

യുകെയില്‍ ഭക്ഷ്യ വിലക്കയറ്റവും പണപ്പെരുപ്പവും കുതിയ്ക്കുന്നു; ജനജീവിതം പ്രതിസന്ധിയിലാകുമെന്ന് മുന്നറിയിപ്പുമായി ടെസ്‌കോ ചെയര്‍മാന്‍

യുകെയിലടക്കം കുതിയ്ക്കുന്ന ഭക്ഷ്യ വിലക്കയറ്റവും പണപ്പെരുപ്പവും ജനജീവിതം പ്രശ്നത്തിലാക്കുമെന്ന് മുന്നറിയിപ്പുമായി സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ടെസ്‌കോയുടെ ചെയര്‍മാന്‍ ജോണ്‍ അലന്‍. സൂപ്പര്‍മാര്‍ക്കറ്റിലെ ഉല്‍പ്പന്ന വിലകള്‍ ശരാശരി 5% വരെ ഉയര്‍ന്നേക്കാമെന്നാണ് മുന്നറിയിപ്പ്. ഇത് നിരവധി കുടുംബങ്ങളെ പ്രതിസന്ധിയിലാക്കും. ജീവിതച്ചെലവ് ഏപ്രില്‍ മുതല്‍ കുതിച്ചുയരുമെന്നും ഇദ്ദേഹം പറയുന്നു.

30 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക പണപ്പെരുപ്പമാണ് ഇപ്പോള്‍ നേരിടുന്നത്. അതിനിടെ തൊഴിലാളികള്‍ക്കും ബിസിനസുകള്‍ക്കുമുള്ള നികുതികളും വര്‍ധിപ്പിച്ചു. ഈ വര്‍ദ്ധനയും കൂടിയ ഊര്‍ജ്ജ ബില്ലുകളുമെല്ലാം ജനജീവിതത്തെ ദുസ്സഹമാക്കും.

യുകെയുടെ വാര്‍ഷിക പണപ്പെരുപ്പം ബാങ്ക് ഓഫ് ഇംഗ്ലണ്ട് വിഭാവനം ചെയ്തത 2.0 ശതമാനത്തേക്കാള്‍ വളരെ കൂടുതലാണ്. 5.4 ശതമാനമാണ് ഇപ്പോഴത്തെ പണപ്പെരുപ്പം. ഇതു മുന്നില്‍ക്കണ്ട് കഴിഞ്ഞ ആഴ്ച മുതല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തുടര്‍ച്ചയായി പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുകയാണ്. ബ്രിട്ടന്റെ വാര്‍ഷിക പണപ്പെരുപ്പ നിരക്ക് ഏപ്രിലില്‍ 7.25 ശതമാനത്തിലെത്തുമെന്നാണ് നിലവിലെ പ്രവചനം.

വരും മാസങ്ങളില്‍ എട്ട് തൊഴിലാളികളില്‍ ഒരാള്‍ക്ക് ജീവിതച്ചെലവ് താങ്ങാന്‍ വളരെ ബുദ്ധിമുട്ടേണ്ടി വരുമെന്ന് ബ്രിട്ടീഷ് ട്രേഡ് യൂണിയന്‍ ടിയുസി പറഞ്ഞു. സംഘടന നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് ഈ വെളിപ്പെടുത്തല്‍.

കുറഞ്ഞ ശമ്പളമുള്ള മില്യണ്‍ കണക്കിന് തൊഴിലാളികള്‍ക്ക് ഈ ഏപ്രില്‍ മുതല്‍ ജീവിതം പ്രതിസന്ധിയാകുമെന്ന് ടിയുസി ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് ഒ ഗ്രാഡി പറഞ്ഞു. കഷ്ടപ്പെടുന്ന കുടുംബങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്നും ഒ ഗ്രാഡി ആവശ്യപ്പെട്ടു.

Comments are closed.