head1
head2
head 3

സര്‍വകലാശാലയിലെ സീറ്റുകള്‍ വെട്ടിക്കുറയ്ക്കാന്‍ തീരുമാനമെടുത്ത് ഡെന്മാര്‍ക്ക്

കോപ്പന്‍ഹേഗന്‍: ഡെന്മാര്‍ക്ക് സാങ്കേതിക സര്‍വകലാശാലയിലെ സീറ്റുകള്‍ വെട്ടിക്കുറക്കുന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകളില്‍ തീരുമാനമായി. 2030 ഓടെ വെറും 500 പേര്‍ക്ക് അഡിമിഷന്‍ നല്‍കിയാല്‍ മതിയെന്നാണ് രാഷ്ട്രീയ തീരുമാനം.

കഴിഞ്ഞ വര്‍ഷങ്ങളില്‍ അയ്യായിരത്തോളം വിദ്യര്‍ത്ഥികള്‍ക്കാണ് പ്രവേശനം നല്‍കിയിരുന്നത്. ഇന്ത്യയില്‍ നിന്നുള്ള നൂറുകണക്കിന് വിദ്യാര്‍ത്ഥികളും ഇതില്‍ ഉള്‍പ്പെടുന്നു.

ഇറ്റലിയിലെ ചില യൂണിവേഴ്‌സിറ്റികളും സമാനമായ തീരുമാനം എടുത്തിട്ടുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

എന്നാല്‍ സര്‍വകലാശാല പ്രസിഡന്റ് ആന്‍ഡേര്‍സ് ബര്‍ക്ലേവ് ഈ തീരുമാനത്തില്‍ തൃപ്തനല്ല. ഉക്രൈന്‍-റഷ്യ യുദ്ധമുണ്ടാക്കിയ പ്രതിസന്ധികളെ വളരെ വേഗത്തില്‍ മറികടക്കാന്‍ കഴിയുമെന്നും, ഇത്തരം കാര്യങ്ങള്‍ വിദ്യാഭ്യാസ പ്രവേശനത്തെ ബാധിക്കുന്ന തരത്തില്‍ രാഷ്ടിയ ഇടപെടലുകളുണ്ടാവുന്നുവെന്നും ഡെന്മാര്‍ക്ക് സാങ്കേതിക ആന്‍ഡേര്‍സ് ബര്‍ക്ലേവ് പ്രതികരിച്ചു.

ഇത്തരമൊരു തീരുമാനമുണ്ടാവുന്നത് നിരാശാജനകമാണ്, സമൂഹത്തില്‍ കാലാനുസരണമായ മാറ്റങ്ങളുണ്ടാക്കാന്‍ പ്രവര്‍ത്തിക്കേണ്ടവരാണ് രാഷ്ട്രീയ പൊതുപ്രവര്‍ത്തകര്‍. എഞ്ചിനിയറിംഗ് പ്രോഗ്രാമുകള്‍ നമുക്കാവശ്യമുള്ളതാണ്- അദ്ദേഹം പറഞ്ഞു.

രാജ്യത്തെ വ്യവസായസംരഭങ്ങള്‍ക്ക് എഞ്ചിനിയര്‍മാരെ ആവശ്യമുണ്ട്. തൊഴിലില്ലായ്മ രാജ്യത്തെ ബാധിച്ചു തുടങ്ങിയതിന്റെ അടയാളങ്ങള്‍ കാണപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തില്‍ ഈ തീരുമാനം ശരിയല്ലയെന്ന് ഒരു വിഭാഗം വിലയിരുത്തുന്നു. 2020ല്‍ ലോകത്തെ മികച്ച സര്‍വകലാശാലകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നു ഡെന്മാര്‍ക് സാങ്കേതിക സര്‍വകലാശാല.

Comments are closed.