head 3
head2
head1

പതിനഞ്ചുകാരനില്‍ നിന്നും ടീച്ചര്‍ ഗര്‍ഭിണിയായ സംഭവം: ടീച്ചര്‍ കുറ്റക്കാരിയെന്ന് കോടതി

റോം: പതിനഞ്ചു വയസ്സു പ്രായമുള്ള വിദ്യാര്‍ത്ഥിയില്‍ നിന്നും ഗര്‍ഭം ധരിക്കുകയും, പ്രസവിക്കുകയും ചെയ്ത 34 വയസ്സു പ്രായമുള്ള അദ്ധ്യാപിക കുറ്റക്കാരിയെന്ന് ഇറ്റാലിയന്‍ കോടതി വിധി. നേരത്തെ കീഴ്‌ക്കോടതി ഈ സ്ത്രീ കുറ്റക്കാരിയാണെന്ന് വിധിച്ചിരുന്നു. ഈ വിധിക്കെതിരെ നല്‍കിയ അപ്പീല്‍ പരിഗണിച്ച ശേഷമാണ് കീഴ്‌ക്കോടതി വിധി ശരിവച്ചുകൊണ്ട് ഫ്‌ലോറന്‍സ് കോടതി കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചത്.

ഫ്‌ലോറന്‍സിലെ Prato സ്വദേശിനിയായ ഇവര്‍ക്കെതിരെ പ്രായപൂര്‍ത്തിയാവാത്തവരുമായുള്ള ലൈംഗിക ബന്ധം, കുട്ടികള്‍ക്കെതിരായുള്ള ലൈംഗിക അതിക്രമം എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. ഇവര്‍ക്ക് ജനിച്ച കുട്ടി ഈ സ്ത്രീയുടെ ഭര്‍ത്താവിന്റേതാണെന്ന വ്യാജ ആരോപണമുയര്‍ത്തിക്കൊണ്ട് ഭര്‍ത്താവിനെതിരെ ഇവര്‍ മുന്‍പ് വഞ്ചനാക്കുറ്റത്തിന് കേസ് നല്‍കിയിരുന്നെങ്കിലും, ഭര്‍ത്താവ് നിരപരാധിയാണെന്ന് കോടതി വിധിച്ചിരുന്നു.

Comments are closed.