head1
head 3
head2

ഐപിഎല്ലിന്റെ ടൈറ്റില്‍ സ്‌പോണ്‍സറായി ടാറ്റ ഗ്രൂപ്പ്; ചൈനീസ് കമ്പനിക്ക് വിട

ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ഭീമന്മാരില്‍ ഒന്നായ ടാറ്റ ഗ്രൂപ്പ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ ടൈറ്റില്‍ സ്‌പോണ്‍സറാകും. ഈ വര്‍ഷം മുതല്‍ ചൈനീസ് മൊബൈല്‍ ഫോണ്‍ കമ്പനിയായ വിവോയ്ക്ക് പകരം ടാറ്റ ഗ്രൂപ്പ് ഐപിഎല്ലിന്റെ മുഖ്യ സ്‌പോണ്‍സര്‍ ആകും. ടൂര്‍ണമെന്റിന്റെ ഇവന്റ് ഗവേണിംഗ് കൗണ്‍സില്‍ ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

2018 മുതല്‍ 2022 വരെയുള്ള ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് 2200 കോടിയ്ക്കായിരുന്നു വിവോ വാങ്ങിയത്. എന്നാല്‍ 2020 ല്‍ ഗല്‍വാന്‍ താഴ്വാരത്ത് ഇന്ത്യയുടേയും ചൈനയുടെയും സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയതോടെ ഒരു വര്‍ഷത്തേക്ക് ചൈനീസ് കമ്പനി ഇടവേളയെടുക്കുകയും പകരം ഡ്രീം ഇലവണ്‍ സ്‌പോണ്‍സറായി എത്തുകയുമായിരുന്നു.

കഴിഞ്ഞ വര്‍ഷം വീണ്ടും വിവൊ തന്നെ ടൈറ്റില്‍ സ്‌പോണ്‍സറായി തിരിച്ചെത്തി. എന്നാല്‍ സ്‌പോണ്‍സര്‍ഷിപ്പ് അനുയോജ്യരായ കമ്പനിക്ക് കൈമാറാന്‍ വിവോ താത്പര്യമറിയിച്ചിരുന്നു. ഇത് ബിസിസിഐ അംഗീകരിച്ചതോടെയാണ് ടാറ്റ ഗ്രൂപ്പിന് കൈമാറിയത്.

Comments are closed.