head 3
head2
head1

ഇന്ത്യന്‍ ആര്‍മിയില്‍ അവസരം കിട്ടിയില്ല, റഷ്യയ്ക്കെതിരെ പോരാടാന്‍ ഉക്രെയ്ന്‍ സൈന്യത്തിനൊപ്പം തമിഴ്നാട് വിദ്യാര്‍ത്ഥിയും !

റഷ്യന്‍ ആക്രമണത്തിനെതിരെ പോരാടാന്‍ ഉക്രെയ്ന്‍ സൈനികര്‍ക്കൊപ്പം ഇന്ത്യന്‍ വിദ്യാര്‍ഥിയും. ഇന്ത്യന്‍ സൈന്യം നിരസിച്ച തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശിയായ സൈനകേഷ് രവിചന്ദ്രനാണ് ഉക്രെയ്ന്‍ അര്‍ധസൈനിക വിഭാഗത്തില്‍ ചേര്‍ന്നത്.

2018 -ലാണ് ഉപരി പഠനത്തിനായി സൈനകേഷ് ഉക്രെയ്‌നില്‍ എത്തിയത്. ഖാര്‍കിവിലെ നാഷണല്‍ എയ്‌റോസ്‌പേസ് യൂണവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയാണ് ഈ 21 വയസുകാരന്‍. ഈ വര്‍ഷം ജൂലൈയോടെ പഠനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങേണ്ടതായിരുന്നു.

റഷ്യയുടെ അധിനിവേശം ആരംഭിച്ചതോടെ സൈനകേഷിന്റെ കുടുംബത്തിന് അയാളുമായി ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്ന് അവര്‍ എംബസിയില്‍ വിവരമറിയിച്ചു. അന്വേഷണത്തില്‍ സൈനകേഷിനെ കണ്ടെത്തി. എന്നാല്‍ താന്‍ ഉക്രെയ്ന്‍ അര്‍ദ്ധസൈനിക സേനയില്‍ ചേര്‍ന്നുവെന്നും റഷ്യയ്ക്കെതിരെ പോരാടാന്‍ തീരുമാനിച്ചെന്നും സൈനകേഷ് അറിയിക്കുകയായിരുന്നു.

ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ കോയമ്പത്തൂരിലെ സൈനികേഷിന്റെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. സൈനകേഷ് നേരത്തെ ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അത് കിട്ടാതെ വരികയും തുടര്‍ന്ന് ഉപരി പഠനത്തിനായി പോകുകയുമായിരുന്നു എന്ന് ഇയാളുടെ കുംടുംബം പറയുന്നു.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/FyTmDIgHdhJ9X8pXzh2PMv

Comments are closed.