head2
head 3
head1

ഉക്രൈയ്നില്‍ റഷ്യയ്ക്ക് വേണ്ടി യുദ്ധം ചെയ്യാന്‍ ആളൊന്നിന് മൂവായിരം ഡോളര്‍ ! സിറിയ റെഡിയായി… ഇനിയാരൊക്കെ…

കീവ് : ഉക്രൈയ്നില്‍ റഷ്യയ്ക്ക് വേണ്ടി യുദ്ധം ചെയ്യാന്‍ കൂടുതല്‍ രാജ്യങ്ങളെത്തുമോ… ഉക്രൈന്‍ യുദ്ധമുഖങ്ങളില്‍ മാറ്റത്തിന്റെ കാലമാണ് വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചനകള്‍. ഉക്രൈയ്നിലെ റഷ്യന്‍ സേനയോടൊപ്പം ചേര്‍ന്നു യുദ്ധം ചെയ്യാന്‍ സിറിയ സ്വന്തം സൈന്യത്തെ റിക്രൂട്ട് ചെയ്യുന്നതായാണ് പുതിയ വാര്‍ത്ത. റിക്രൂട്ട്മെന്റ് നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. വന്‍ ശമ്പളം ഓഫര്‍ ചെയ്തുകൊണ്ടാണ് റിക്രൂട്ട്മെന്റ്.

16,000 വോളണ്ടിയര്‍മാര്‍ക്ക് പ്രതിമാസം 3,000 ഡോളര്‍ ശമ്പളമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. സിറിയന്‍ പട്ടാളക്കാരന്റെ പ്രതിമാസ ശമ്പളത്തിന്റെ 50 മടങ്ങ് കൂടുതലാണിത്. അതിനാല്‍ ഇത് സൈനികര്‍ക്ക് വന്‍ പ്രലോഭനമാകുമെന്നാണ് കരുതുന്നത്.

റിക്രൂട്ട്മെന്റില്‍ ചേരാന്‍ അഭ്യര്‍ഥിച്ച് നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ബഷര്‍ അല്‍ അസദിന്റെ പ്രധാന യൂണിറ്റുകളിലൊന്നായ നാലാം ഡിവിഷനുമായി ലിങ്ക് ചെയ്ത് അടുത്ത ദിവസങ്ങളില്‍ ഭരണകൂടവുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകളില്‍ എന്‍ലിസ്റ്റ്‌മെന്റ് അറിയിപ്പുകള്‍ വന്നിരുന്നു. സൈന്‍ അപ്പ് ചെയ്യുന്ന സൈനികര്‍ ഉക്രൈയ്നില്‍ യുദ്ധം ചെയ്യുമെന്ന് അതില്‍ പറയുന്നു.

ഉക്രൈനിയന്‍ ചെറുത്തുനില്‍പ്പിന്റെ ശക്തിയും റഷ്യന്‍ മുന്നേറ്റത്തെ ഗണ്യമായി മന്ദഗതിയും കീവിന് ആയുധങ്ങള്‍ നല്‍കാനുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളുടെ സന്നദ്ധതയും പുടിനെ അത്ഭുതപ്പെടുത്തിയെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. അതിനെ മറികടക്കാനാണ് പുതിയ യുദ്ധ തന്ത്രവുമായി റഷ്യയെത്തിയിരിക്കുന്നതെന്നാണ് സൂചനകള്‍.

ഉക്രെയ്നില്‍ പോരാടുന്ന റഷ്യന്‍ പിന്തുണയുള്ള വിമതര്‍ക്കൊപ്പം മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള 16,000 വോളണ്ടിയര്‍മാരെ കൂടി നിയോഗിക്കുന്നതിന് വ്‌ളാഡിമിര്‍ പുടിന്‍ അനുമതി നല്‍കിയിരുന്നു. പ്രതിഫലം നല്‍കിയാവില്ല സ്വമേധയാ സഹായിക്കാനെത്തുന്നവരെയാണ് സേവനത്തിന് നിയോഗിക്കുകയെന്നാണ് ഇദ്ദേഹം വിശദീകരിച്ചത്. എന്നാല്‍ പണം നല്‍കിത്തന്നെയാണ് സൈനികരെ നിയോഗിക്കുന്നതെന്ന് ഔദ്യോഗിക വെബ്സൈറ്റുകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നതാണ്. പുതിയ ആളുകളെ കിഴക്കന്‍ ഉക്രൈയ്നിലെ ഡോണ്‍ബാസ് മേഖലയിലാണ് വിന്യസിക്കുകയെന്ന് റഷ്യന്‍ പ്രതിരോധ വകുപ്പ് അറിയിച്ചു. ഒരു പരേഡ് ഗ്രൗണ്ടില്‍ സിറിയന്‍ സൈന്യം റഷ്യന്‍, സിറിയന്‍ പതാകകള്‍ വഹിച്ചുകൊണ്ട് സിറിയന്‍ പ്രസിഡന്റിനെ പിന്തുണച്ച് മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വെള്ളിയാഴ്ച പുറത്തുവന്നിരുന്നു.

ഉക്രൈയ്നിലേക്ക് വിദേശ സൈനികരെത്തുന്നതിനെ നേരിടാനാണ് താനും റിക്രൂട്ട്മെന്റ് തുടങ്ങിയതെന്ന് പുടിന്‍ വിശദീകരിക്കുന്നു. ഇത് തുടങ്ങിവെച്ചത് പാശ്ചാത്യരാണ്. ഇവരുടെ ഈ ഒഴുക്ക് യുദ്ധത്തെ പ്രാദേശിക സംഘര്‍ഷമായി മാറ്റുന്നതിന്റെ സൂചനയാണ് നല്‍കുന്നതെന്നും പുടിന്‍ പറഞ്ഞു.

ഇനി മത അധിനിവേശമോ ?

റഷ്യന്‍ ഉക്രൈന്‍ ഓര്‍ത്തഡോക്‌സ് സഭകള്‍ തമ്മിലുള്ള ശീതസമരത്തിന്റെ അനന്തര ഫലമാണ് ഇപ്പോഴത്തെ സംഘര്‍ഷം എന്നൊരു തിയറി രൂപപ്പെട്ടിട്ടുണ്ട്. അത് മുതലെടുക്കാന്‍ കൂടിയാണ് മിഡില്‍ ഈസ്റ്റില്‍ നിന്നും ആയിരക്കണക്കിന് പേര്‍ യുദ്ധഭൂമിയിലേയ്ക്ക് നീങ്ങുമ്പോള്‍ അതിന് പിന്നിലെ ഉദ്ദേശം നിഷ്‌കളങ്കമാണെന്നൊന്നും പറയാനാവില്ല എന്നാണ് നിരീക്ഷകര്‍ പറയുന്നത്. ക്ഷണിച്ചു വരുത്തുന്നവര്‍ ഉക്രൈന്‍ ഭൂനിലങ്ങളില്‍ തുടരുകയും, നിലവില്‍ ഉള്ളതില്‍ നിന്നും വ്യത്യസ്തമായ സാംസ്‌കാരിക ആധിപത്യം സ്ഥാപിക്കുന്നതിന് റഷ്യ കൂട്ട് നില്‍ക്കുകയും ചെയ്യുന്നത് ആപത്കരമാണെന്ന് അവര്‍ കരുതുന്നു. എന്തായാലും രാജ്യതാത്പര്യങ്ങളില്‍ നിന്നും മത താത്പര്യങ്ങളിലേയ്ക്ക് യുദ്ധക്കളങ്ങള്‍ മാറുന്നത് ലോകം ആശങ്കയോടെയാണ് നോക്കി കാണുന്നത്.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/FyTmDIgHdhJ9X8pXzh2PMv

Comments are closed.