head1
head 3
head2

മനുഷ്യക്കടത്ത് : യൂറോപ്പില്‍ പരക്കെ പരിശോധന , 4 രാജ്യങ്ങളില്‍ നിന്നായി അറസ്റ്റിലായത് നിരവധി പേര്‍

ബെര്‍ലിന്‍ :വിവിധ ഈ.യൂ രാജ്യങ്ങളില്‍ യൂറോപ്പ്യന്‍ പോലീസ് നടത്തിയ ഓപ്പറേഷനില്‍ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് 38 ഓളം ആളുകള്‍ അറസ്റ്റിലായെന്ന് റിപ്പോര്‍ട്ട്. ഇംഗ്ലീഷ് ചാനലിന് കുറുകെ 10,000 ത്തോളം പേരെ ചെറുബോട്ടുകളില്‍ കടത്തിയതായി സംശയിക്കുന്ന ശൃംഖലയുടെ തലവനെയും മറ്റ് 38 പ്രതികളോടൊപ്പം അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളെന്ന് സംശയിക്കുന്നവരില്‍ പകുതിയോളം പേരെ ജര്‍മ്മനിയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത് .

അറസ്റ്റിന് പുറമേ, 135 ബോട്ടുകള്‍, 1,000-ലധികം ലൈഫ് ജാക്കറ്റുകള്‍, ഔട്ട്ബോര്‍ഡ് എഞ്ചിനുകള്‍, പായ്ക്കറ്റുകള്‍, കള്ളക്കടത്തിന് ഉപയോഗിച്ച പണം എന്നിവയും വിവിധയിടങ്ങളില്‍ നിന്നായി പോലീസ് കണ്ടെത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യൂറോപ്യന്‍ യൂണിയന്‍ പോലീസ് നേതൃത്വം നല്‍കിയ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന ഈ ഓപ്പറേഷനില്‍ അഞ്ച് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യത്ത് നിന്നും , നീതിന്യായ സംഘടനകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരുമുണ്ട്, ജര്‍മ്മനിയില്‍ 18, ഫ്രാന്‍സില്‍ ഒമ്പത്, ബ്രിട്ടനില്‍ ആറ്, നെതര്‍ലന്‍ഡ്സില്‍ ആറ് എന്നിങ്ങനെയാണ് അറസ്റ്റ് ചെയ്തവരുടെ രാജ്യംതിരിച്ചുള്ള എണ്ണം.

ഓപ്പറേഷന്റെ വിജയത്തില്‍ യൂറോപോളിനെ യൂറോപ്യന്‍ യൂണിയന്‍ ആഭ്യന്തരകാര്യ കമ്മീഷണര്‍ Ylva Johansson അഭിനന്ദിച്ചു.

കഴിഞ്ഞ വര്‍ഷം ഇംഗ്ലീഷ് ചാനല്‍ കടന്ന് 28,000-ത്തിലധികം ആളുകള്‍ അനധികൃതമായി ബ്രിട്ടനിലെത്തിയെന്നാണ് കണക്കുകള്‍. അതേസമയം 2022-ല്‍ ഇതുവരെ ഇംഗ്ലീഷ് ചാനല്‍ വഴി യുകെയില്‍ 9,000 കുടിയേറ്റക്കാര്‍ എത്തിയിട്ടുണ്ട്.

ബ്രിട്ടനിലേക്ക് ആളുകളെ കടത്താന്‍ മനുഷ്യക്കടത്ത് സംഘം ഒരാളില്‍ നിന്ന് 2,500 മുതല്‍ 10,000 യൂറോ വരെ ഈടാക്കുന്നുവെന്ന് യൂറോപ്യന്‍ പോലീസ് ഏജന്‍സിയായ യൂറോപോളിന്റെ ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ Jean-Philippe Lecouffe പറഞ്ഞു.

മനുഷ്യക്കടത്ത് വഴി കഴിഞ്ഞ വര്‍ഷം 60 മില്യണ്‍ യൂറോ സംഘം നേടിയെടുത്തതായി അദ്ദേഹം ആരോപിച്ചു.

” മനുഷ്യക്കടത്ത് ഭീഷണിക്കെതിരെയുള്ള ഏറ്റവും വലിയ ഓപ്പറേഷനാണിതെന്നും, ഇത്തരം സംഘങ്ങള്‍ക്ക് ഈ ഓപ്പറേഷന്‍ വലിയൊരു മുന്നറിയിപ്പ് ആയിരിക്കുമെന്നും യുകെ നാഷണല്‍ ക്രൈം ഏജന്‍സിയിലെ ഒരു ഉദ്യോഗസ്ഥനായ Matt Rivers പറഞ്ഞു,

ലണ്ടനില്‍ താമസിക്കുന്ന ഇറാനിയന്‍ വംശജനായ ആളാണ് കള്ളക്കടത്ത് ശൃംഖലയിലെ പ്രധാനിയെന്ന് അദ്ദേഹം വ്യക്തമാക്കി. തുര്‍ക്കി മുതല്‍ യുകെ വരെ വ്യാപിച്ചുകിടക്കുന്ന ഒരു മനുഷ്യക്കടത്ത് ശൃംഖല ഇയാള്‍ പടുത്തുയര്‍ത്തിയതായി Matt Rivers ആരോപിച്ചു.

ബെല്‍ജിയത്തില്‍ ഇയാള്‍ക്കെതിരെ കേസുള്ളതിനാല്‍ ഇംഗ്ലണ്ട് 26-കാരനായ ഇയാളെ ബെല്‍ജിയത്തിന് കൈമാറാനുള്ള സാധ്യതയുണ്ടെന്നും ഇദ്ദേഹം സൂചിപ്പിച്ചു.

Comments are closed.