head 3
head2
head1

അഭയാര്‍ഥികളായ കുട്ടികള്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ മാര്‍പാപ്പയുടെ അപ്രതീക്ഷിത സന്ദര്‍ശനം

റോം: യുദ്ധമേഖലയില്‍ നിന്നും രക്ഷപ്പെട്ട് ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ക്ക് അനുഗ്രഹവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ശനിയാഴ്ച റോമിലെ Bambino Gesù കുട്ടികളുടെ ആശുപത്രിയില്‍ നേരിട്ടെത്തിയാണ് അദ്ദേഹം കുട്ടികളെ അനുഗ്രഹിച്ചത്. മാനസികമായും ശാരീരികമായും തളര്‍ന്ന ഈ കുട്ടികള്‍ക്ക് പോപ്പിന്റെ സന്ദര്‍ശനം ഏറെ ആശ്വാസമേകുന്നതായിരുന്നു.

പോപ്പിന്റെ അപ്രതീക്ഷിത സന്ദര്‍ശനം നടക്കുമ്പോള്‍ അഭയാര്‍ഥികളായ 19 കുട്ടികളായിരുന്നു ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നത്. യുദ്ധം പൊട്ടിപ്പുറപ്പെട്ടത് മുതലുള്ള കണക്കുകള്‍ പ്രകാരം അമ്പതോളം ഉക്രൈന്‍ സ്വദേശികളായ കുട്ടികളെ ഈ ആശുപത്രിയില്‍ ചികിത്സിച്ചിട്ടുണ്ട്.

യുദ്ധം മൂലം ചികിത്സ മുടങ്ങിയ ക്യാന്‍സര്‍ ബാധിതരായ കുട്ടികളും, ന്യൂറോ സംബന്ധമായ അസുഖങ്ങള്‍ ബാധിച്ച കുട്ടികളുമടക്കം പോപ്പിന്റെ സന്ദര്‍ശനം നടക്കുമ്പോള്‍ ആശുപത്രിയിലുണ്ടായിരുന്നു. സ്‌ഫോടനങ്ങളില്‍ പരിക്കേറ്റ കുട്ടികളും ഇവിടെ ചികിത്സയില്‍ ഉണ്ടായിരുന്നു എന്നാണ് വത്തിക്കാന്‍ നല്‍കുന്ന വിവരം.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/FyTmDIgHdhJ9X8pXzh2PMv

Comments are closed.