head1
head 3
head2

വാക്സിനെടുത്ത ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന ശിശുക്കള്‍ക്ക് കോവിഡ് പരിരക്ഷ കൂടുതലെന്ന് പഠനം

വലേറ്റ : വാക്സിനെടുത്ത ഗര്‍ഭിണികള്‍ക്ക് സന്തോഷിക്കാന്‍ വകയുണ്ട്, കാരണം അവരുടെ ശിശുക്കള്‍ക്ക് കോവിഡില്‍ നിന്നും ശക്തമായ പരിരക്ഷ ലഭിക്കുമെന്ന് ഏറ്റവും പുതിയ അമേരിക്കന്‍ പഠനം പറയുന്നു.

ഗര്‍ഭിണിയായിരിക്കെ വൈറസിനെതിരെ പൂര്‍ണ്ണമായും വാക്സിനെടുത്തവര്‍ക്ക് പിറക്കുന്ന കുഞ്ഞുങ്ങള്‍ കോവിഡ് ബാധിച്ചാലും ആശുപത്രിയില്‍ കിടക്കേണ്ടി വരില്ലെന്നല്ല, ആശുപത്രി പ്രവേശനത്തിനുള്ള സാധ്യത 61% കുറവായിരിക്കുമെന്ന് യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ പഠനം വ്യക്തമാക്കുന്നു.

ഗര്‍ഭാവസ്ഥയില്‍ മറുപിള്ളയിലൂടെയും ജനനശേഷം മുലപ്പാലിലൂടെയും ആന്റിബോഡികള്‍ കൈമാറ്റം ചെയ്യപ്പെടുമെന്ന് പഠനം സ്ഥിരീകരിക്കുന്നു. മുമ്പും ഇത്തരം അനുമാനങ്ങളുണ്ടായിരുന്നെങ്കിലും അതിന് തെളിവുകളുടെ പിന്തുണയുണ്ടായിരുന്നില്ല.

2021 ജൂലൈ മുതല്‍ 2022 ജനുവരി വരെ 20 പീഡിയാട്രിക് സെന്ററുകളിലായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആറ് മാസം വരെ പ്രായമുള്ള 379 കുഞ്ഞുങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ പഠനമാണ് ഈ പ്രതിരോധശേഷിയെ സംബന്ധിച്ച ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളില്‍ 84 ശതമാനവും പഠനത്തിനിടെ മരിച്ച കുഞ്ഞും ഗര്‍ഭാവസ്ഥയില്‍ വാക്സിന്‍ എടുക്കാത്തവര്‍ക്ക് ജനിച്ചവരാണെന്നും സിഡിസി ഗവേഷകനായ ഡാന മീനെ-ഡെല്‍മാന്‍ പറഞ്ഞു. കറുത്തവരെയും ഹിസ്പാനിക് കുട്ടികളെയും വന്‍ തോതില്‍ കോവിഡ് ബാധിച്ചെന്നും പഠനം വെളിപ്പെടുത്തുന്നു.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.