head1
head 3
head2

സ്‌ട്രേഞ്ചര്‍ തിങ്‌സ് സീസണ്‍ 4 ;രണ്ടാം ഭാഗം ജൂലൈ 1 ന്

നെറ്റ്ഫ്‌ലിക്‌സിലെ ജനപ്രിയ ഫാന്റസി-ഹൊറര്‍ സീരീസ് സ്‌ട്രേഞ്ചര്‍ തിങ്‌സിന്റെ നാലാം സീസണിലെ അവസാന രണ്ട് എപ്പിസോഡുകള്‍ ജൂലൈ 1ന് പുറത്തിറങ്ങും. ആകെ 9 എപ്പിസോഡുകളടങ്ങുന്ന സീസണ്‍ ഫോറിലെ ആദ്യ ഏഴ് എപ്പിസോഡുകള്‍ ഇതിന് മുന്‍പ് തന്നെ പുറത്തിറങ്ങിയിരുന്നു. നെറ്റ്ഫ്‌ലിക്‌സിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഇംഗ്ലീഷ് ടി.വി ഷോ എന്ന റെക്കോഡ് ഇതിനകം തന്നെ സ്‌ട്രേഞ്ചര്‍ തിങ്‌സ് സീസണണ്‍ 4 മറികടന്നിട്ടുണ്ട്.

മുന്‍ എപ്പിസോഡുകളില്‍ നിന്നും വ്യത്യസ്തമായി ദൈര്‍ഘ്യം കൂടിയ എപ്പിസോഡുകളാണ് രണ്ടാം ഭാഗത്തിലുണ്ടാവുക എന്ന് ഷോ ക്രിയേറ്റേഴ്‌സായ ഡഫര്‍ ബ്രദേഴ്‌സ് ഇതിനകം തന്നെ അറിയിച്ചിരുന്നു. ഇതുവരെയുള്ള എല്ലാ സീസണിലെയും സംശയങ്ങള്‍ക്കുള്ള മറുപടിയും അവസാന എപ്പിസോഡുകളിലുണ്ടാവുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. സീസണ്‍ 4 രണ്ടാം ഭാഗത്തിന്റെ ട്രെയിലറും കഴിഞ്ഞ ദിവസം നെറ്റ്ഫ്‌ലിക്‌സ് പുറത്തുവിട്ടിട്ടുണ്ട്.

Comments are closed.