head1
head 3
head2

‘സ്‌ട്രേഞ്ചര്‍ തിങ്‌സ്’ നാലാം സീസണ്‍ ആദ്യഭാഗം ഇന്ന് പുറത്തിറങ്ങും

പ്രശസ്ത ഫാന്റസി-ഹൊറര്‍ സീരീസായ സ്‌ട്രേഞ്ചര്‍ തിങ്‌സിന്റെ നാലാമത്തെ സീസണിലെ ആദ്യ ഭാഗം ഇന്ന് നെറ്റ്ഫ്‌ലിക്‌സിലൂടെ പുറത്തിറങ്ങും. രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങുന്ന നാലാം സീസണിന്റെ ആദ്യ ഭാഗം ഇന്നും, രണ്ടാം ഭാഗം ജൂലൈ മാസം ഒന്നാം തീയ്യതിയുമാണ് പുറത്തിറങ്ങുക.

മുന്‍ സീസണുകളേക്കാള്‍ ഇരട്ടിയോളം റണ്‍ടൈം ഉള്ളതിനാലാണ് നാലാം സീസണ്‍ രണ്ട് ഭാഗങ്ങളായി പുറത്തിറക്കാന്‍ തീരുമാനിച്ചതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. സീരീസിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രീകരണമായിരുന്നു നാലം സീസണിന്റേതെന്നും, മികച്ച ഔട്ട്പുട്ട് ആണ് ഇതിന് ലഭിച്ചതെന്നും ഷോ ക്രിയേറ്റര്‍മാരായ ഡഫര്‍ ബ്രദേഴ്‌സ് ഇതിന് മുന്‍പ് പറഞ്ഞിരുന്നു. രണ്ട് വര്‍ഷത്തോളം സമയമെടുത്താണ് അണിയറ പ്രവര്‍ത്തകര്‍ സീരീസിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

ലോകമെങ്ങും നിരവധി ആരാധകരുള്ള ഫാന്റസി-ഹൊറര്‍ സീരീസായ സ്‌ട്രേഞ്ചര്‍ തിങ്‌സ് 2016 മുതലായിരുന്നു നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചത്. നാലാം സീസണില്‍ പ്രേകഷകരുടെ പ്രതീക്ഷ വര്‍ദ്ധിപ്പിച്ചുകൊണ്ട് ട്രെയ്‌ലറും ,ഏതാനും ടീസറുകളും, സ്‌നീക് പീക്കുകളും അണിയറ പ്രവര്‍ത്തകര്‍ ഇതിനുമുന്‍പ് പുറത്തുവിട്ടിരുന്നു.

മൂന്‍ സീസണുകളില്‍ സീരീസിന്റെ ഭാഗമായിരുന്ന Winona Ryder, Finn Wolfhard, Millie Bobby Brown, Gaten Matarazzo, Caleb McLaughlin, Noah Schnapp, Sadie Sink, Natalia Dyer, Charlie Heaton, Joe Keery എന്നിവര്‍ പുതിയ സീസണിലും ഭാഗമാവും. David Harbour അവതരിപ്പിച്ച ഹോപ്പര്‍ എന്ന കഥാപാത്രവും മടങ്ങിവരുമെന്ന് തന്നെയാണ് പ്രേക്ഷരുടെ പ്രതീക്ഷ. കൂടാതെ ഒട്ടനവധി പുതിയ താരങ്ങളും ഇത്തവണ സ്‌ട്രേഞ്ചര്‍ തിങ്‌സിന്റെ ഭാഗമാവും.

Comments are closed.