head 3
head2
head1

സ്‌ട്രേഞ്ചര്‍ തിങ്‌സ് നാലാം സീസണ്‍ റിലീസ് തീയ്യതി പ്രഖ്യാപിച്ചു; ആരാധകര്‍ ആവേശത്തില്‍

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് സ്‌ട്രേഞ്ചര്‍ തിങ്‌സ് നാലാം സീസണിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് നെറ്റ്ഫ്‌ലിക്‌സ്. നാലാം സീസണ്‍ രണ്ട് ഭാഗങ്ങളായി പ്രേക്ഷകരിലേക്കെത്തുമെന്നാണ് നെറ്റ്ഫ്‌ളിക്‌സ് കഴിഞ്ഞ ദിവസം അറിയിച്ചത്. ആദ്യം ഭാഗം മെയ് 27 നും, രണ്ടാം ഭാഗം ജൂലൈ 1 നും നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ് ആരംഭിക്കും.

മുന്‍ സീസണുകളേക്കാള്‍ ഇരട്ടിയോളം റണ്‍ടൈം ഉള്ളതിനാലാണ് നാലാം സീസണ്‍ രണ്ട് ഭാഗങ്ങളായി പുറത്തിറക്കാന്‍ തീരുമാനിച്ചതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. സീരീസിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രീകരണമായിരുന്നു നാലം സീസണിന്റേതെന്നും, മികച്ച ഔട്ട്പുട്ട് ആണ് ഇതിന് ലഭിച്ചതെന്നും ഷോ ക്രിയേറ്റര്‍മാരായ ഡഫര്‍ ബ്രദേഴ്‌സ് ഇന്നലെ പുറത്തിറക്കിയ കത്തില്‍ പറയുന്നു. രണ്ട് വര്‍ഷത്തോളം സമയമെടുത്താണ് അണിയറ പ്രവര്‍ത്തകര്‍ സീരീസിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

ലോകമെങ്ങും നിരവധി ആരാധകരുള്ള ഫാന്റസി-ഹൊറര്‍ സീരീസായ സ്‌ട്രേഞ്ചര്‍ തിങ്‌സ് 2016 മുതലായിരുന്നു നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചത്. നാലാം സീസണില്‍ പ്രേകഷകരുടെ പ്രതീക്ഷ വര്‍ദ്ധിപ്പിച്ചുകൊണ്ട് ഏതാനും ടീസറുകളും, സ്‌നീക് പീക്കുകളും അണിയറ പ്രവര്‍ത്തകര്‍ ഇതിനുമുന്‍പ് പുറത്തുവിട്ടിരുന്നു.

Comments are closed.