head1
head2
head 3

ഇന്ത്യയില്‍ നിന്നും മോഷ്ടിക്കപ്പെട്ട 1200 വര്‍ഷം പഴക്കമുള്ള ബുദ്ധപ്രതിമ ഇറ്റലിയില്‍

റോം: ഇന്ത്യയില്‍ നിന്നും ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഷ്ടിക്കപ്പെട്ട ബുദ്ധപ്രതിമ ഇറ്റലിയിലെ മിലാനില്‍ കണ്ടെത്തിയതായി മിലാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ആയിരത്തി ഇരുന്നൂറ് വര്‍ഷം പഴക്കമുള്ള സവിശേഷമായ Avalokiteshwara Padamapani എന്ന പ്രതിമയാണ് കണ്ടെത്തിയത്.

എട്ടാം നൂറ്റാണ്ടിനും, പന്ത്രണ്ടാം നൂറ്റാണ്ടിനും ഇടയില്‍ പണികഴിപ്പിച്ചിട്ടുള്ള പ്രതിമയാണ് ഇത്. ഇതില്‍ Avalokiteshwara തന്റെ ഇടതുകയ്യില്‍ പൂത്തുനില്‍ക്കുന്ന താമര പിടിച്ചു നില്‍ക്കുന്ന രൂപമാണ് ഉള്ളത്.

ഫ്രാന്‍സിലെ ഒരു ആര്‍ട്ട് മാര്‍ക്കറ്റിലാണ് പ്രതിമ ആദ്യമെത്തിയത്. പിന്നീട് ഇത് മിലാനിലേക്ക് എത്തുകയായിരുന്നുവെന്നും, ഇന്ത്യാ പ്രൈഡ് പ്രൊജക്ട്, ആര്‍ട്ട് റിക്കവറി ഇന്റര്‍നാഷണല്‍-ലണ്ടന്‍ എന്നിവരുടെ സഹായം പ്രതിമ തിരിച്ചുകിട്ടുന്നതിനായി ലഭിച്ചിരുന്നതായും കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു.

Comments are closed.