head 3
head2
head1

കലിപ്പനായി ശ്രീനാഥ് ഭാസി; ‘ചട്ടമ്പി’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ശ്രീനാഥ് ഭാസി, ചെമ്പന്‍ വിനോദ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി തുടങ്ങിയ താരനിര അണിനിരക്കുന്ന ‘ചട്ടമ്പി’ എന്ന ചിത്രത്തിനെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. 22 ഫീമെയില്‍ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റര്‍ തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തായ അഭിലാഷ് എസ്. കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിലെ താരങ്ങളുടെ തന്നെ സോഷ്യല്‍ മീഡിയ ഒഫീഷ്യല്‍ പേജുകളിലൂടെ ആണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

സാധാരണ രീതിയില്‍ നിന്നും മാറി, നേരിട്ട് പോസ്റ്റര്‍ കാണിക്കാതെ കോടമഞ്ഞും, ഉള്‍ക്കാടും, പാറക്കെട്ടുകളും നിറഞ്ഞ ഒരു പ്രദേശത്തെ ഡ്രോണ്‍ ഷോട്ടില്‍ ചിത്രീകരിച്ച വീഡിയയോയുടെ അവസാനം പാറപ്പുറത്ത് പതിച്ചിരിക്കുന്ന പോസ്റ്റര്‍ ആണ് കാണിക്കുന്നത്. ശ്രീനാഥ് ഭാസിയുടെ മുഖവും, തീക്കനലും ഉള്ള പോസ്റ്ററില്‍, കരിങ്കല്‍ കൊണ്ട് ‘ചട്ടമ്പി’ എന്ന് എഴുതിയിരിക്കുന്നു. ക്യാമറയുടെ ഈ യാത്ര സിനിമയുടെ കഥാപശ്ചാത്തലവും, സ്വഭാവവും വെളിപ്പെടുത്തുന്നുണ്ട്.

http://

View this post on Instagram

A post shared by Grace (@grace_antonyy)

ഇടുക്കിയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം 1995 കാലത്തെ കഥയാണ് പറയുന്നത്. ആര്‍ട്ട് ബീറ്റ്സ് സ്റ്റുഡിയോസിന്റെ ബാനറില്‍ ആസിഫ് യോഗി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ ഡോണ്‍ പാലത്തറയുടെതാണ്. തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിര്‍വഹിക്കുന്നത് അലക്സ് ജോസഫ്.

സിറാജ്, സന്ദീപ്, ഷനില്‍, ജെഷ്ന ആഷിം എന്നിവരാണ് സിനിമയുടെ കോ പ്രൊഡ്യൂസഴ്സ്. സിറാജ് ആണ് സിനിമയുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍. ചിത്രസംയോജനം- ജോയല്‍ കവി, സംഗീതം- ശേഖര്‍ മേനോന്‍, കലാ സംവിധാനം- സെബിന്‍ തോമസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിനു പി.കെ., ചമയം- റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം- മസ്ഹര്‍ ഹംസ, സംഘട്ടനം- മുരുഗന്‍ ലീ തുടങ്ങിയവരാണ് അണിയറപ്രവര്‍ത്തകര്‍.

Comments are closed.