head1
head 3
head2

റഷ്യയുടെ സ്പുട്‌നിക് വാക്‌സിന്‍ ഒമിക്രോണിനെതിരെ കൂടുതല്‍ ഫലപ്രദമെന്ന് പഠനം

ഡബ്ലിന്‍: കോവിഡിന്റെ ഒമിക്രോണ്‍ വകഭേദത്തിനെതിരെ റഷ്യയുടെ സ്പുടിനിക്-V വാക്‌സിന്‍ കൂടുതല്‍ ഫലപ്രദമെന്ന് പഠനം. സ്പുട്‌നിക്കിന് ഫൈസര്‍ വാക്‌സിനേക്കാള്‍ രണ്ടിരട്ടി ഫലപ്രാപ്തിയുള്ളതായാണ് കണ്ടെത്തല്‍. ഇറ്റലിയിലെ Spallanzani ഇന്‍സ്റ്റിറ്റ്യൂട്ടും, റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇത് തെളിഞ്ഞത്.

സ്പുട്‌നിക്- v യുടെ രണ്ട് ഡോസുകള്‍ സ്വീകരിച്ചവരില്‍ ഫൈസറിന്റെ രണ്ട് ഡോസുകള്‍ സ്വീകരിച്ചവരേക്കാള്‍ കൂടുതള്‍ ആന്റിബോഡികള്‍ കണ്ടെത്തിയതായി റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും, ഗമാലേയ റിസേര്‍ച്ച് സെന്ററും വ്യാഴാഴ്ച അറിയിച്ചു. ഇറ്റലിയില്‍ നിന്നും റഷ്യയില്‍ നിന്നുമുള്ള പ്രഗത്ഭരായ ഗവേഷകരുടെ നേതൃത്വത്തില്‍ ഇറ്റലിയിലെ Spallanzani ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു പഠനം നടന്നത്.

ലോകത്താകെ ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനം തടയാനായി നടക്കുന്ന പോരാട്ടത്തില്‍ ഈ പുതിയ കണ്ടെത്തല്‍ നിര്‍ണായകമാവുമെന്ന് നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ എപ്പിഡമോളജി ആന്റ് മൈക്രോബയോളജി ഡയറക്ടര്‍ Alexander Gintsburg പറഞ്ഞു.

Comments are closed.