head1
head 3
head2

റഷ്യക്കെതിരെ ഉക്രൈനിന് ആക്രമണാത്മക ആയുധങ്ങള്‍ വാഗ്ദാനം ചെയ്ത് സ്‌പെയിന്‍

മാഡ്രിഡ് : ഗ്രനേഡ് ലോഞ്ചറുകളും മെഷീന്‍ ഗണ്ണുകളും ഉള്‍പ്പടെയുള്ള ആക്രമണാത്മക ആയുധങ്ങളും വെടിക്കോപ്പുകളും വെള്ളിയാഴ്ച ഉക്രൈനിലേക്ക് അയക്കുമെന്ന് സ്പാനിഷ് പ്രതിരോധമന്ത്രി മാര്‍ഗരിറ്റ റോബിള്‍സ് പറഞ്ഞു. രണ്ട് വിമാനങ്ങളിലായി ആയിരിക്കും ആദ്യ കയറ്റുമതി.

ഇതില്‍ 1,370 ടാങ്ക് വിരുദ്ധ ഗ്രനേഡ് ലോഞ്ചറുകളും 700,000 റൈഫിളുകളും മെഷീന്‍ ഗണ്‍ റൗണ്ടുകള്‍, ലൈറ്റ് മെഷീന്‍ ഗണ്‍ എന്നിവ ഉള്‍പ്പെടും. ആന്റിന 3 ടെലിവിഷനുമായി നടത്തിയ അഭിമുഖത്തിലാണ് റോബിള്‍സ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് എയര്‍ഫോഴ്‌സ് വിമാനങ്ങളിലായി പോളണ്ട് അതിര്‍ത്തിയോട് ചേര്‍ന്ന് എത്തിക്കുന്ന ആയുധങ്ങള്‍ അവിടെ വച്ച ഉക്രൈന്‍ ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങും.

ആയുധങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ പരിചയമില്ലാത്തവര്‍ക്ക് പോലും ഉപയോഗിക്കാനാവുന്ന വ്യക്തിഗത പ്രതിരോധ ഉപകരണങ്ങളാണ് ഇതെന്നും മന്ത്രി സൂചിപ്പിച്ചു. സ്‌പെയിന്‍ നേരിട്ട് ആയുധങ്ങള്‍ അയക്കുമെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ബുധനാഴ്ച തന്നെ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. മുന്‍പ് യൂറോപ്യന്‍ യൂണിയന്‍ സംയുകത വിതരണ പരിപാടിയിലൂടെ മാത്രമേ ആയുധ വിതരണത്തിനുള്ള പദ്ധതി ഉണ്ടായിരുന്നുള്ളൂ.

Comments are closed.