head2
head1
head 3

സ്‌പെയിനില്‍ കാളപ്പോരിനായുള്ള പണം എത്തുന്നത് കര്‍ഷകര്‍ക്കായുള്ള അഗ്രിക്കള്‍ച്ചര്‍ ഫണ്ടില്‍ നിന്നും

ബാഴ്സിലോണ : കര്‍ഷകരുടെയും വേട്ടക്കാരുടെയും ജനകീയ പ്രതിഷേധത്തിനൊടുവില്‍ സ്‌പെയിനിലെ കാളപ്പോരിനെ സംബന്ധിച്ചു പുറത്തുവരുന്നത് ഞെട്ടിക്കുന്ന പുതിയ വിവരങ്ങള്‍.

കാളപ്പോരില്‍ ‘കൊല്ലപ്പെടാന്‍ വിധിക്കപ്പെട്ട’ കാളകളെ ബ്രീഡ് ചെയ്യുന്നതിനായി ഉപയോഗിക്കുന്നത് സ്‌പെയിനിലെ കര്‍ഷകര്‍ക്ക് അവകാശപ്പെട്ട ഫണ്ടാണെന്നാണ് വെളിപ്പെടുത്തല്‍.

ദശലക്ഷക്കണക്കിനു യൂറോ ആണ് ഈ രീതിയില്‍ കോമണ്‍ അഗ്രികള്‍ച്ചറല്‍ പോളിസിയില്‍ നിന്നും ഉപയോഗിച്ചിരിക്കുന്നത്. 2015 ല്‍ പാര്‍ലമെന്റിലെ യൂറോപ്യന്‍ മെമ്പര്‍മാര്‍ കാളപ്പോരിനായി കര്‍ഷകര്‍ക്കുള്ള ഫണ്ട് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ കാളകളെ വളര്‍ത്തുന്ന ഫാമുകളില്‍ നടക്കുന്ന മറ്റ് ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് തടസ്സം സൃഷ്ടിക്കുമെന്ന് കാണിച്ച് ഈ നിര്‍ദേശം അംഗീകരിക്കപ്പെട്ടില്ല. സ്‌പെയിനില്‍ സമീപവര്‍ഷങ്ങളിലായി കാളപ്പോരിന്റെ ജനപ്രീതി കുറഞ്ഞിട്ടുണ്ട്. 2007ല്‍ സ്‌പെയിനിലുടനീളം 3651 കാളപ്പോരുകള്‍ നടന്നിരുന്നു. എന്നാല്‍ 10 വര്‍ഷങ്ങള്‍ക്കിപ്പുറം അത് 1553 ആയി കുറഞ്ഞിട്ടുണ്ട്.

പിന്നീടുണ്ടായ കോവിഡ് പ്രതിസന്ധിയും കാളപ്പോരിനെ പ്രതികൂലമായി ബാധിച്ചു. മൃഗാവകാശ പ്രവര്‍ത്തകരും ബഹുഭൂരിപക്ഷം എംഇപി മാരും പ്രതീക്ഷിക്കുന്നത് കര്‍ഷക ഫണ്ടില്‍ നിന്നും കാള വളര്‍ത്തലിനായുള്ള ഫണ്ട് കൊടുക്കുന്നത് അവസാനിപ്പിക്കുന്നത് കാളപ്പോരിന് എന്നെന്നേക്കുമായുള്ള അവസാനമാവും എന്നാണ്.

Comments are closed.