head1
head 3
head2

കോവിഡ് വ്യാപനം: കായിക വേദികളില്‍ നിയന്ത്രണവുമായി സ്പെയിന്‍

മാഡ്രിഡ് : കോവിഡ് കുതിച്ചുചാട്ടത്തെ നേരിടുന്നതിന്റെ ഭാഗമായി സ്പെയിന്‍ കായിക വേദികളില്‍ കാണികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി.

മുമ്പ് കാണികള്‍ക്ക് പരിധിയില്ലാതിരുന്ന ഔട്ട്‌ഡോര്‍ സ്റ്റേഡിയങ്ങള്‍ക്ക് ഇനി മുതല്‍ ആകെ ശേഷിയുടെ 75% മാത്രമേ ഉപയോഗിക്കാനാവൂയെന്ന് ആരോഗ്യ മന്ത്രി കരോലിന ഡാരിയസ് പറഞ്ഞു.

ഇന്‍ഡോര്‍ വേദികളില്‍ ശേഷിയുടെ 50% കാണികളെ അനുവദിക്കും. നേരത്തേയിത് 80 ശതമാനമായിരുന്നു. ഇന്‍ഡോറില്‍ ഫേയ്സ് മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നന്നും മന്ത്രി പറഞ്ഞു.

റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ എന്നിവയുള്‍പ്പെടെയുള്ള മുന്‍നിര ഫുട്ബോള്‍ ക്ലബ്ബുകളെ ബാധിക്കുന്ന വിധത്തില്‍ ഒമിക്രോണ്‍ കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിലാണ് വേദികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Comments are closed.