head1
head2
head 3

അടിച്ചു പൊളിക്കാം… സ്പെയിന്‍ വിളിക്കുന്നു… ചെറുപ്പക്കാരേ ഇതിലേ ഇതിലേ

മാഡ്രിഡ് : കൗമാരക്കാര്‍ക്കും മറ്റും ഈസ്റ്റര്‍ അവധി അടിച്ചുപൊളിക്കാന്‍ അവസരമൊരുക്കി കോവിഡ് നിയമത്തില്‍ ഇളവുവരുത്തിയിരിക്കുകയാണ് സ്പെയിന്‍. സ്പെയിനില്‍ പ്രവേശിക്കാന്‍ കുട്ടികള്‍ക്ക് വാക്സിനേഷന്‍ ആവശ്യമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. യുകെയിലെ പല കുട്ടികളും അവരുടെ രണ്ടാമത്തെ ഡോസ് ഇനിയും എടുത്തിട്ടില്ല. അതിനാല്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ അവരുടെ യാത്രകള്‍ റദ്ദാക്കാന്‍ നിര്‍ബന്ധിതരായിരുന്നു.

കൗമാരക്കാരെ (12നും 17നും ഇടയില്‍ പ്രായമുള്ള) വാക്സിനെടുക്കാത്തവരെ നിരോധിക്കുന്ന നിയമമാണ് സ്‌പെയിന്‍ റദ്ദാക്കിയത്. ഇവര്‍ക്ക് 72 മണിക്കൂര്‍ മുമ്പെടുത്ത നെഗറ്റീവ് പിസിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാല്‍ മതിയാകും. ഈ നിയമം മൂലം അനവധിയാളുകള്‍ സ്പെയിന്‍ യാത്രകള്‍ റദ്ദാക്കിയത് രാജ്യത്തിന്റെ ടൂറിസം മേഖലയെ വളരെ ദോഷകരമായി ബാധിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ചെറുപ്പക്കാര്‍ക്കായി രാജ്യം തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വന്നത്.

ബീച്ചുകള്‍, പ്രൊമെനേഡ്, നീന്തല്‍ക്കുളങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ഔട്ട്ഡോര്‍ സ്പെയ്സുകളില്‍ മുമ്പ് മാസ്‌കുകള്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇവയൊക്കെ സ്പെയിന്‍ നീക്കിയിട്ടുണ്ട്. പൊതുഗതാഗതത്തിനും മാസ് ഈവന്റുകള്‍ക്കും മാത്രമാണ് ഇപ്പോഴും അവ നിര്‍ബന്ധമാക്കിയിട്ടുള്ളത്. അതേസമയം, സ്പെയിനിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന മുതിര്‍ന്നവര്‍ക്ക് ഇപ്പോഴും കോവിഡ് നിയമങ്ങള്‍ ബാധകമാണ്.

കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളില്‍ കോവിഡിനെതിരെ പൂര്‍ണ്ണമായി വാക്സിനെടുത്തവര്‍ക്ക് മാത്രമേ സ്പെയിന്‍ മുതിര്‍ന്നവര്‍ക്ക് പ്രവേശനം അനുവദിക്കൂ. 2021 മെയ് പകുതിക്ക് മുമ്പ് രണ്ടാമത്തെ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇത് പ്രശ്‌നമാകുമെന്നാണ് കരുതുന്നത്. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ബാധകമാക്കിയ ഏഴ് യൂറോപ്യന്‍ ഹോട്ട് സ്‌പോട്ടുകളില്‍ ഒന്നാണ് സ്‌പെയിന്‍.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.